Saturday, November 23, 2024
Homeഅമേരിക്കനാലുകാലിൽ നടക്കുന്ന ടർക്കിയിലെ ഒരു കുടുംബം .... ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

നാലുകാലിൽ നടക്കുന്ന ടർക്കിയിലെ ഒരു കുടുംബം …. ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

ടർക്കിയിലെ ഒരു കുടുംബത്തെ ലോകം കാണുന്നത് അത്ഭുതത്തോടെയാണ്. കാരണം ഈ കുടുംബത്തിലെ എല്ലാവരും തന്നെ നാലുകാലിൽ നടക്കുന്നവരാണ്. അതായത് രണ്ടു കാലുകളും, രണ്ടു കൈപത്തികളും ഉപയോഗിച്ച് നടക്കുന്നവർ!!!ശാസ്ത്രജ്ഞന്മാർക്കും ഈ കുടുംബം ഒരു അത്ഭുതമാണ്. ടർക്കിയിലെ ഈ കുടുംബത്തെ 2006-ലാണ് ശാസ്ത്രജ്ഞർ കാണുന്നത്. അന്നുമുതൽ ഈ കുടുംബം വാർത്തകളിൽ ഇടം പിടിച്ചു.

സാധാരണക്കാരായ ഒരു കുടുംബമായിരുന്നു അവരുടേത്. റെസിറ്റും, ഹാറ്റിസ് ഉലാസും, അവർക്ക് 19 മക്കൾ ജനിച്ചു എങ്കിലും അതിൽ അഞ്ചുപേർക്കാണ് ഇത്തരത്തിലുള്ള വൈകല്ല്യം. ആറാമത്തെ ഒരു കുട്ടി കൂടി ഇത്തരത്തിലുള്ള അവസ്ഥയിൽ ആയിരുന്നെങ്കിലും അത് അധിക നാൾ ജീവിച്ചിരുന്നില്ല. നിവർന്നു നിൽക്കാൻ കഴിയുമെങ്കിലും നടക്കുമ്പോൾ ഇവർ കൈകൾ രണ്ടും കൂടെ ഉപയോഗിച്ച് കുനിഞ്ഞാണ് നടക്കുന്നത്. ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന സെറിബെല്ലത്തിന്റെ അപാകതയിൽ സംഭവിക്കുന്ന ഒരു വൈകല്ല്യമാണിത്. അതായത് നിവിർന്നു നിൽക്കുമ്പോഴും നടക്കുമ്പോഴും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നു. അങ്ങനെ വരുമ്പോൾ വീഴ്ചയെ പ്രതിരോധിക്കാൻ ഇവർ കൈകളെയും കൂടെ ഉപയോഗപ്പെടുത്തുന്നു. ഇതിനെ പൊതുവെ “ഉനെർ ടാൻ സിന്ധ്രോം” എന്ന് പറയപ്പെടുന്നു. എന്നാൽ ഇത് അതല്ല എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ അവകാശപ്പെടുകയും, ഈ വാദത്തോട് എതിർക്കുകയും ചെയ്യുന്നു. പരിണാമ സിദ്ധാന്തത്തിലെ “പൂർവ്വികർ” നടന്നത് പോലെ ഇവർ നടക്കുന്നതായിരിക്കാം എന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞൻമാർ വരെയുണ്ട്!!!

പിന്നീട് ടർക്കിയിലെ പരിണാമ ജീവശാസ്ത്രഞ്ജനായ ഉനെർ ടാൻ ഈ രോഗാവസ്ഥയെ പഠനവിധേയമാക്കി. അദ്ദേഹത്തിന്റെ കണ്ടെത്തലിൽ സെറിബെല്ലത്തിന്റെ പ്രവർത്തന ഏറ്റക്കുറച്ചിലിൽ സംഭവിക്കാവുന്ന അവസ്ഥയായിരുന്നു ഇത്. ഇത്തരത്തിൽ നടക്കുമ്പോൾ പ്രാകൃതമായ ശബ്ദവും ഇവർ ഉണ്ടാക്കുന്നു. ഇവർക്ക് കഠിനമായ പഠനവൈകല്ല്യം കാണപ്പെടുന്നതായിട്ട് അദ്ദേഹത്തിന്റെ പഠനം തെളിയിച്ചു. ഉനെർ ടാൻ എന്ന ശാസ്ത്രഞ്ജന്റെ പേരിന്റെ ബഹുമാനാർത്ഥമായ് ആണ് ഈ ശാരീരിക അസ്വസ്ഥ്യത്തെ “ഉനെർ ടാൻ സിൻന്ധ്രോം” (UTS) എന്ന് വിളിക്കുന്നത്.

നാലുകാലിൽ അതായത് കാലുകളും, കൈപ്പത്തിയും ഉപയോഗിച്ച് ചതുരാകൃതിയിൽ നടക്കുന്ന (Quadripedalism) മനുഷ്യരെ പറ്റി 2006-ൽ ഒരു ബ്രിട്ടീഷ് ചാനൽ ഡോക്യൂമെന്ററി ചെയ്തു. ഇതിൽ അവർ ടർക്കിയിലെ ഈ കുടുംബത്തെ പറ്റിയായിരുന്നു ചിത്രീകരിച്ചിരുന്നത്. തുടർന്ന് ഈ കുടുംബം വാർത്തകളിൽ ഇടം നേടുകയുണ്ടായി. ശാസ്ത്രജ്ഞന്മാർ പഠനം നടത്തുന്നതിന് മുൻപായി പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഈ കുടുംബത്തെ പറ്റി നാട്ടിൽ പരന്നിരുന്നു. മതാചാരപരമായി ജീവിച്ചിരുന്ന സാധാരണ കുടുംബത്തെ ദൈവം ശപിച്ചതാണെന്ന് അന്നാട്ടുകാർ പറഞ്ഞിരുന്നു. എന്നിരുന്നാലും ഇവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നില്ല. എന്നാൽ ഈ വൈകല്ല്യമുള്ള സഹോദരങ്ങൾ ഭൂരിഭാഗം സമയവും വീടിനുള്ളിൽ തന്നെ ചിലവഴിക്കുന്നു. അവരുടെ കാര്യങ്ങൾ എല്ലാം തന്നെ അവർ സ്വയം ചെയ്യുന്നു. എന്നിരുന്നാലും ഈ സഹോദരങ്ങളുടെ മനസ്സിലെ ചിന്തകൾ എന്തായിരിക്കും??

എന്തെല്ലാം വിസ്മയങ്ങളാണല്ലേ നമുക്കു ചുറ്റും. അറിയാനും, അനുഭവിക്കാനും ഇനിയെത്ര ബാക്കി!!!!എല്ലാം തികഞ്ഞു എന്ന് അഹങ്കരിക്കുന്ന നമുക്ക് ഈ അവസ്ഥയിൽ കൂടെ കടന്നുപോകേണ്ടി വന്നാലോ???

ലിജി സജിത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments