Monday, May 6, 2024
Homeഅമേരിക്കഒരു യാത്രാ വിവരണം (ഭാഗം :- 1)  ✍ അനിതാ പൈക്കാട്ട്.

ഒരു യാത്രാ വിവരണം (ഭാഗം :- 1)  ✍ അനിതാ പൈക്കാട്ട്.

 അനിതാ പൈക്കാട്ട്

യാത്രകൾ എന്നും മനസ്സിന് ആനന്ദമാണ്
ഏറെയിഷ്ടപ്പെടുന്ന സ്ഥലത്താണെങ്കിലോ ഹൃദയത്തിനുള്ളിൽ ആഹ്ളാദത്തിൻ്റെ
തിരയിളക്കവും കാണും. ഇഷ്ട വരദായിനിയായ ആറ്റുകാലമ്മയ്ക്ക്
പൊങ്കാലയിടാൻ ഈ വർഷവും സാധിച്ചതിൽ എൻ്റെ സന്തോഷം ഒരു വാക്കിൽ അവസാനിക്കുന്നില്ല.

കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് ഒരു യാത്ര, എൻ്റെ അമ്മ നഷ്ടപ്പെട്ടതിൽ പിന്നെ അനാഥത്വം ഏറെ അനുഭവിക്കുന്ന എനിക്ക് എൻ്റെ കുലദേവത താങ്ങും തണലുമായി. ക്ഷേത്ര ദർശനവും പ്രാർത്ഥനയിലും മറ്റുമായി കഴിയുമ്പോൾ വല്ലാത്ത ഒരു ധൈര്യവും, മനസ്സിൽ മഞ്ഞു കണങ്ങൾ പെയ്തത അനുഭൂതിയും, സർവ്വവും അമ്മയാണെന്ന ചിന്തയും ഉള്ളിൽ നിറഞ്ഞു. സങ്കടങ്ങളില്ല, പരാതികളില്ല, ഏകയായി എന്ന ചിന്തയും ഇല്ലാതായി. അമ്മയുണ്ടല്ലോ കൂടെ.. ലക്ഷ്മിയായും, പാർവതിയായും, കാളിയായും പല അവതാരങ്ങളിലും ആറ്റുകാൽ അമ്മയെ കണ്ട് തൊഴുമ്പോൾ മനസ്സ് ശ്യൂന്യമായിരുന്നു.

അമ്മയുടെ ബിംബത്തിൽ നോക്കുമ്പോൾ മനസ്സിൽ ഒരു കിളി ചിറകിട്ടട്ടിക്കുന്ന പോലെ, എൻ്റെ അമ്മ.. എനിക്ക് ജന്മം തന്ന അമ്മയുടെ മുഖം ഒന്ന് മിന്നിമറഞ്ഞു, അമ്മേ എന്ന് വിളി ആത്മാവിൽ നിന്ന് ഉയർന്നു വന്നു കണ്ണുകൾ അരുവികളായി. ശ്രീകോവിലിൽ നിന്ന് ഇറങ്ങുമ്പോൾ കർപ്പൂര മണവുമായി ഒരു ഇളം കാറ്റ് എന്നെ തലോടി എൻ്റെ പാറി കിടന്നിരുന്ന മുടിയിഴകൾ കോതി വെച്ചത് പോലെ തോന്നി,
അമ്മയുടെ സാന്നിധ്യം വീണ്ടും എന്നിൽ വന്നു ചേർന്നു…

തുടരും.

 അനിതാ പൈക്കാട്ട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments