Logo Below Image
Friday, May 23, 2025
Logo Below Image
Homeകഥ/കവിതസ്വയം രഞ്ജയതി ഇതി സ്വരം (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

സ്വയം രഞ്ജയതി ഇതി സ്വരം (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

തെന്നൂർ രാമചന്ദ്രൻ

പാടാനെക്കു വരിശം അണയുന്ന നേരം
പാടിത്തുടങ്ങിയ തരംഗിതനാദമെല്ലാം
കാലത്തിനോടു പരിബദ്ധത
കാട്ടിടുമ്പോൾ
താളക്രമം സ്വയമെവന്നു ഭവിച്ചിടുന്നൂ

സംഗീത സാധനപിറന്നതു
സാമഗാന
സ്സങ്കീർത്തനത്തെരുവിലാദിമവേദകാ
ലേ
നാദം ജതിസ്വരലയം ശ്രുതിയോടുകൂടെ
ചേർന്നീടണം
പ്രിയമപാരസുധാരസങ്ങൾ

സ്വായംഭുവാം രുചിരമെന്നൊരു
ഭാവമല്ലെ
സപ്തസ്വരത്തിനു സദാപി
സമർത്ഥനങ്ങൾ
കണ്ഠത്തിലെപ്പരമസാധനകൊണ്ടു
നേടും
നിർണ്ണായകസ്വരവിഭൂഷിത ജന്യരാഗം

വാഗ്ഗേയകാരമധുരാക്ഷര സാഗരങ്ങൾ
തോരാതെ ചൊല്ലിയ
വരിഷ്ഠമഹാശയന്മാർ
ഒന്നല്ലയെത്ര കൃതഹസ്ത
സുസാധകന്മാർ
വാതാപികൾ, സ്വരവിമോഹന
കീർത്തനങ്ങൾ

ഹാഹാ പുരന്ദരഗുരോ തവ പാഠ്യ
ശാസ്ത്രം
നാവിൽ നമോ വചന ഗീതകമാലപിപ്പൂ
നാരായണ പ്രവചനത്തിലുരുക്കഴിക്കും
സംഗീതമേന്മയുടെ മേരുവിലാണു
വാസം

ഭദ്രാചലസ്തുതികളാൽ പ്രിയ
ത്യാഗരാജൻ
താനേ രചിച്ചു പല സംഗതി തന്നുപായം
രാമാക്ഷരം പരശതങ്ങളുരുക്കഴിച്ചോൻ
ദേവാമൃതം പകരുമെത്ര പവിത്രഗീതം

ശ്രീത്യാഗരാജ കൃതി നൽകിയ
സാരവത്താം
സംഗീതശാസ്ത്ര രുചികൾ
സ്വരമേദുരങ്ങൾ
നൂറ്റെട്ടു രാമപദസങ്കുല പഞ്ചരത്നം
പാടിപ്പുകഴ്ത്തിയ മഹാഗുരു
ത്യാഗരാജൻ

അംബാ നവാവരണ കീർത്തനമാല ,
പിന്നെ
വാതാപി വാസി ഗണനായക
കീർത്തനങ്ങൾ
ധ്യാനപ്രകാര പരമാലയമെത്തി
നിൽക്കും
മുത്തുസ്വരൂപിയൊരു ദീക്ഷിത
പാദപത്മം

ഭക്തിപ്രണാളി പരിപാവനമാക്കിയ
ശ്യാമ –
ശ്ശാസ്ത്രീ! സരോജദളനേത്രി രചിച്ച
മൂർത്തി
ധ്യാനാസി രാഗലളിതാഹരിയാദി രാഗ-
പ്രായോജകൻ , സ്വരസരാമ നിരാമയൻ
നീ

ഒന്നാമനാണു മമ സ്വാതിമഹാരഥൻ ശ്രീ
സർവ്വജ്ഞനായ തിരുനാൾ തിരു
പത്മദാസൻ
പാടിത്തരുന്നു പല രാഗവിരാജിതങ്ങൾ
വാഗ്ഗേയകാരനനുവേദ്യ
സുവർണ്ണകർത്താ

തെന്നൂർ രാമചന്ദ്രൻ✍

RELATED ARTICLES

1 COMMENT

Leave a Reply to Rita Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ