Saturday, January 11, 2025
Homeകേരളംഅന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ 'ടെഡ് എക്‌സിൽ ' സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്‌സിൽ ‘ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )
സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി സെലിബ്രിറ്റി സ്പീക്കറായി എത്തുന്നു. 2024 ആഗസ്റ്റ് 10 ആം തീയതി ഒഡീഷയിലെ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്‌സിറ്റി ( KIIT University ) കാമ്പസ്സിൽ സംഘടിപ്പിക്കുന്ന ടെഡ് ടോക്സിന്റെ എട്ടാം എഡീഷനിലാണ് ഡോ. ജിതേഷ്ജി മുഖ്യപ്രഭാഷകനായി എത്തുന്നത് .

പി എസ് സി / യു പി എസ് സി ചോദ്യങ്ങളടക്കം ഒരു ലക്ഷത്തിലേറെ വ്യത്യസ്ത ഇൻഫർമേഷനും ഡേറ്റയും ‘ചാറ്റ് ജി പി റ്റി’ യെ വെല്ലുന്ന വേഗത്തിൽ ഓർമ്മയിൽ നിന്ന് പറയുന്ന 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും പ്രസക്തിയും ഓർമ്മയിൽ നിന്ന് പറയുന്ന ആയിരക്കണക്കിന് സെലിബ്രിറ്റികളുടെ ജന്മദിനവും ചരമദിനവും ഓർമ്മയിൽ നിന്ന് പറയുന്ന വിവിധഭാഷകളിലെ നൂറുകണക്കിന് കവികളുടെ കവിതകൾ ഓർമ്മയിൽ നിന്ന് ചൊല്ലുന്ന, മൂവായിരത്തിലേറെ പ്രശസ്തരുടെ രേഖാചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന രാജ്യത്തെ ടോപ്പ് സൂപ്പർ മെമ്മറൈസറാണ് ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായി അറിയപ്പെടുന്ന ഡോ. ജിതേഷ്ജി.

ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരനായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെയും ‘സ്പീഡ് കാർട്ടൂണിന്റെയും’ ഉപജ്ഞാതാവ് എന്നനിലയിലും ലോകചിത്രകലാഭൂപടത്തിൽ ഇടം നേടിയ മലയാളിയാണ് പത്തനംതിട്ട ജില്ലകാരനായ ഡോ. ജിതേഷ്ജി. PSC മത്സരപരീക്ഷയിൽ നിരവധി തവണ ജിതേഷ്ജിയെപ്പറ്റി ചോദ്യോത്തരമുണ്ടായിട്ടുണ്ട്. കലാപ്രകടനത്തിനു ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യ മലയാളിയും ഡോ. ജിതേഷ്ജിയാണ്. അമേരിക്കൻ സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കർ ഡോട്ട് കോം ലോകത്തെ ഏറ്റവും പ്രശസ്തരായ 10 ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ പട്ടികയിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments