Logo Below Image
Sunday, May 25, 2025
Logo Below Image
Homeഅമേരിക്കസഹോദരൻറെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുതിനുള്ള ആർജ്ജവം സ്വായത്തമാക്കണം, തീയോഡോഷ്യസ് മെത്രാപ്പോലീത്ത

സഹോദരൻറെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുതിനുള്ള ആർജ്ജവം സ്വായത്തമാക്കണം, തീയോഡോഷ്യസ് മെത്രാപ്പോലീത്ത

-പി പി ചെറിയാൻ

ഡാളസ്: സമൂഹമാധ്യമങ്ങളിലൂടെ അന്യന്റെ സ്വകാര്യ ദുഃഖങ്ങളെ പർവതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ഇന്ന് വർദ്ധിച്ചുവരുന്നു. ഇതു ദൂരവ്യാപകമായ ദോഷകര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു അനേകരുടെ വിലപ്പെട്ട ജീവിതം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഈ പ്രവണത എത്തിച്ചേർന്നിരിക്കുന്നു. ഇതിന് ഏക പരിഹാര മാർഗം സഹോദരൻറെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുതിനുള്ള ആർജ്ജവം നാമോരുത്തരും സ്വായത്തമാക്കുകയെന്നതാണെന്ന് മാർത്തോമ സഭയുടെ പരമാധ്യക്ഷൻ റൈറ്റ് റവ ഡോ തീയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

മാർച്ച് 10 തികളാഴ്ച വൈകുന്നേരം വലിയ നോമ്പിനോടനുബന്ധിച്ചു ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ സംഘടിപ്പിച്ച സന്ധ്യ നമസ്കാരത്തിനിടയിൽ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.

അപൂർണ്ണമായ മനുഷ്യനെ പൂർണതയിലേക്ക് നയിക്കുന്നതിനാണ് യേശുക്രിസ്തു മനുഷ്യാവതാരം എടുത്ത് ഭൂമിയിൽ ജാതനായതും മൂന്നര വർഷത്തെ പരസ്യ ശുശ്രുഷക്കു ശേഷം ക്രൂശു മരണത്തിനു ഏല്പിച്ചുകൊടുത്തതും .മൂന്നാം നാൾ മരണത്തെ കീഴ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗത്തിലേക്ക് കരേറിയതെന്നുമെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു.സമൂഹത്തിൽ നിന്നും നിഷ്കാസിതരായ പത്തു കുഷ്‌ഠരോഗികൾക്ക് രോഗ സൗഖ്യം നൽകുക വഴി തന്റെ ദൗത്യത്തിന്റെ ലക്ഷ്യം എന്താണെന്ന് പ്രവർത്തിയിലൂടെ ക്രിസ്തു വെളിപ്പെടുത്തി .ക്രിസ്തുവിൻറെ സാമീപ്യം പോലും കുഷ്ഠരോഗികളുടെ സൗഖ്യത്തിന് മുഖാന്തിരമായതായി കാണുന്നു. അപൂർണ്ണമായ മനുഷ്യനെ പൂർണതയിലേക്ക് നയിക്കുന്ന ഈ നിയോഗ ശുശ്രുഷയാണ് നാം ഏറ്റെടുടുക്കേണ്ടതാണെന്നു തിരുമേനി ഓർമിപ്പിച്ചു.

മാർത്തോമാ മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി ഷൈജു സി ജോയ് , ട്രസ്റ്റീ ജോൺ മാത്യു, സെക്രട്ടറി സോജി സ്കറിയാ, വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ,അക്കൗണ്ടന്റ് സക്കറിയാ തോമസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗായക സംഘത്തിൻറെ ഗാന ശുശ്രുഷക് ശേഷം നടന്ന സന്ധ്യ നമസ്കാരത്തിനു മെത്രാപ്പോലീത്ത മുഖ്യ കാര്മീകത്വം വഹിച്ചു. ഇടവക സെക്രട്ടറി സോജി സ്കറിയ നന്ദി അറിയിച്ചു. ഫാർമേഴ്‌സ് മാർത്തോമാ ഇടവക വികാരി റവ അലക്സ് യോഹന്നാൻ, റവ ഷൈജു സി ജോയ്, രാജൻ കുഞ്ഞു ചിറയിൽ, ടെനി കൊരുത് എന്നിവർ സഹ കാര്മീകരായിരുന്നു. നിക്കി, ക്രിസ്റ്റിന എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഇടവക വികാരി ഷൈജു സി ജോയ് സ്വാഗതവും സെക്രട്ടറി സോജി സ്കറിയ നന്ദിയും അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ