🔹ന്യൂജേഴ്‌സി ടേൺപൈക്കും ഗാർഡൻ സ്റ്റേറ്റ് പാർക്ക്‌വേയും ഉപയോഗിക്കുന്ന ഡ്രൈവർമാർക്കായി പുതിയ ടോൾ നിരക്കുകൾ ഇപ്പോൾ പ്രാബല്യത്തിൽ വന്നു. മാർച്ച് 1 മുതൽ ടോളുകൾ 3% വർദ്ധിച്ചു.
ഏകദേശം ടേൺപൈക്കിൽ ശരാശരി 15 സെൻ്റും പാർക്ക്വേയിൽ 5 സെൻ്റും ടോളുകൾ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
🔹ന്യൂജേഴ്‌സിയിലെ അറ്റ്‌ലാൻ്റിക് കൗണ്ടിയിലെ അധികാരികൾ എടിഎം സ്‌കിമ്മർമാരെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. പോമോണ റോഡിലെ വൈറ്റ് ഹോഴ്‌സ് പൈക്കിലെ വാവയ്ക്കുള്ളിൽ ബുധനാഴ്ച രണ്ട് മെഷീനുകളിൽ ഒരു എടിഎം മെക്കാനിക്ക് ഉപകരണങ്ങൾ കണ്ടെത്തിയതായി ഗാലോവേ ടൗൺഷിപ്പ് പോലീസ് പറഞ്ഞു.
🔹പെൻസിൽവാനിയയിൽ ഈയാഴ്ച ഗർഭിണിയായ അമിഷ് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കഴുത്തിലും തലയിലും മുറിവേറ്റതാണ് മരണം കാരണമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച റിബേക്ക എ. ബൈലറെ (23) കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിൻ്റെ അഭ്യർത്ഥന പ്രകാരം രണ്ട് സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു. സ്പാർട്ടൻസ്ബർഗിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള വീട്ടിലെ സ്വീകരണമുറിയിലാണ് മൃതദേഹം കണ്ടെത്തിത്.
🔹തിരുവല്ലാ തുരുത്തിക്കാട് കൊന്നക്കൽ വടക്കേമുറിയിൽ പരേതനായ വി.എം ചെറിയാന്റെ (ബേബി) ഭാര്യ അക്കമ്മ ചെറിയാൻ (80) ഡാളസിൽ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പിൽ കുടുംബാംഗമാണ്. മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 ന് ഇർവിംഗ് സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
🔹മലപ്പുറത്തു വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32 കാരന്‍ മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രം. അതിനാല്‍ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
🔹സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി കോളേജിലെ ക്യാംപസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എസ്എഫ്ഐയില്‍ ചേരാതിരുന്നതിനാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് മാര്‍ച്ചിനിടെ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
🔹ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം വന്നത്. കേസില്‍ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.
🔹ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. സംഭവത്തില്‍ എന്‍ഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ദില്ലി പൊലീസ് അറിയിച്ചു.
🔹മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദത്തില്‍ ആശങ്ക അറിയിച്ച് മുംബൈ പ്രസ്‌ക്ലബ്. ബ്രേക്കിങ്ങ് ന്യൂസുകളും എക്‌സ്‌ക്ലൂസിവ് വാര്‍ത്തകളും തയ്യാറാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മേല്‍ ചെലുത്തുന്ന സമ്മര്‍ദം അവരുടെ മാനസികാര്യോഗത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ പത്രസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു, ഇതേ തുടര്‍ന്ന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികള്‍ക്കായി തയ്യാറാക്കിയ കത്തിലാണ് പ്രസ്‌ക്ലബ് ആശങ്കയറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദത്തില്‍ ആശങ്ക അറിയിച്ച് മുംബൈ പ്രസ്‌ക്ലബ്. ബ്രേക്കിങ്ങ് ന്യൂസുകളും എക്‌സ്‌ക്ലൂസിവ് വാര്‍ത്തകളും തയ്യാറാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മേല്‍ ചെലുത്തുന്ന സമ്മര്‍ദം അവരുടെ മാനസികാര്യോഗത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ പത്രസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു, ഇതേ തുടര്‍ന്ന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികള്‍ക്കായി തയ്യാറാക്കിയ കത്തിലാണ് പ്രസ്‌ക്ലബ് ആശങ്കയറിയിച്ചത്.
🔹ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമര്‍നാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് ഇക്കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.
🔹ബ്രസീലിലെ മുന്‍ പ്രസിഡന്റായിരുന്ന ജേര്‍ ബോല്‍സെണാറോയെ തിമിംഗലത്തെ ശല്യം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സാവോ പോളോയിലെ വടക്കന്‍ മേഖലയില്‍ നടത്തിയ വിനോദ യാത്രയ്ക്കിടെ തിമിംഗലത്തെ ശല്യം ചെയ്തെന്നാണ് പരാതി. കടല്‍ യാത്രയ്ക്കിടെ തിമിംഗലങ്ങളെ കണ്ടാല്‍ അവയുടെ അടുത്തേക്ക് പോവുന്നതോ ശല്യപ്പെടുത്തുന്നതോ കുറ്റകരമാണെന്ന് നിയമം നിലവിലുണ്ട്. എന്നാല്‍ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബോല്‍സെണാറോ പ്രതികരിച്ചത്.
🔹മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കണമെന്ന് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നിര്‍ദേശം. പരിഷ്‌കരണങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്കെതിരെ നടപടിയെടുക്കും. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളില്‍ തന്നെ പുതിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കണം എന്നും നിര്‍ദേശമുണ്ട്.
🔹കേരള സര്‍വ്വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരിട്ടതിനെ ചൊല്ലി ഹൈക്കോടതിയില്‍ ഹര്‍ജി. ‘ഇന്‍തിഫാദ’ എന്ന പേര് തീവ്രവാദ ബന്ധമുള്ളതാണ് എന്ന് ആരോപിച്ച് കലോത്സവത്തിന് നല്‍കിയ ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിലമേല്‍ എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എ എസ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേരള സര്‍വകലാശാലക്കും നോട്ടീസ് അയച്ചു.
🔹ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയര്‍ത്തിയ സര്‍ക്കുലറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സൂപ്രണ്ട് തീരുമാനം പിന്‍വലിച്ചു. കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ അഡ്മിഷന്‍ ബുക്കിന് പഴയനിലയില്‍ സൗജന്യ നിരക്കായ 10 രൂപ മാത്രമാകും ഈടാക്കും.
🔹ശബരി കെ റൈസ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഭാരത് അരിക്ക് ബദലായി കേരളം തയ്യാറാക്കുന്ന ശബരി കെ റൈസ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും 10 കിലോ അരി വീതം വാങ്ങാം. ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.
🔹സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
🔹1995 ല്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള ഒരു കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ‘ദി സ്പോയില്‍സ്’. ആരോരുമില്ലാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് പേരുടെ ജീവിത കഥകള്‍ നമ്മളെല്ലാവരും കാണുന്നതാണ്. അങ്ങനെ ഒരു കഥാപാത്രമാണ് പത്മരാജന്‍. അയാളുടെ ജീവിതത്തിലേക്ക് രണ്ട് മാലാഖക്കുഞ്ഞുങ്ങള്‍ കടന്നു വരുന്നു. ആഫിയയും മാളവിയും, ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ജിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. പത്മരാജനായി എം എ റഹിം, മാളവികയായി പ്രീതി ക്രിസ്ത്യാന പോള്‍, ആഫിയയായി അഞ്ജലി അമീറും എത്തുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ആദ്യമായി മലയാളത്തില്‍ നായികയാകുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.