കോട്ടയ്ക്കൽ. അധ്യാപകരോടും ജീവനക്കാരോടുമുള്ള സംസ്ഥാന സർക്കാറിൻ്റെ ദ്രോഹ നടപടികൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ 24ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ കെഎസ്ടിയു ജില്ലാ കൗൺസിൽ മീറ്റ് തീരുമാനിച്ചു സംസ്ഥാന പ്രസിഡൻ്റ് കെ.എം.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എൻ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു..
നിയമനാംഗീകാരം നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
ഡിഎ കുടിശിക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതി സർക്കാർ വിഹിതം നൽകുക, സർവീസിലുള്ള അധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തുടർ സമരങ്ങൾ നടത്താനും തീരുമാനിച്ചു.
പി.കെ.എം.ഷഹീദ്,
മജീദ് കാടേങ്ങൽ, സിദ്ദീഖ് പാറക്കോട്, വി. എ.ഗഫൂർ, റഹീം കുണ്ടൂർ, കെ.ടി. അമാനുല്ല, കെ.ഫസൽ ഹഖ്, പി.വി.ഹുസൈൻ,
ഫൈസൽ മൂഴിക്കൽ, ഇ.പി.എ.ലത്തീഫ്, ഇസ്മയിൽ പൂതനാരി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എൻ.പി. മുഹമ്മദലി (പ്രസിഡൻ്റ്),
വീരാൻകുട്ടി കോട്ട (ജനറൽ സെക്രട്ടറി), കെ.എം.ഹനീഫ (ട്രഷറർ), സഫ്ദറലി വാളൻ (ഓർഗനൈസിങ് സെക്രട്ടറി), ടി.വി.ജലീൽ (അസോസിയേറ്റ് സെക്രട്ടറി), വി. ഷാജഹാൻ,പി.മുഹമ്മദ് ഷമീം, കെ.പി. ഫൈസൽ, കെ.പി. ജലീൽ, പി.ടി.സക്കീർ ഹുസൈൻ, സാദിഖലി ചിക്കോട്, പി. അബൂബക്കർ, ടി.പി. അബ്ദുൽ റഷീദ്, അഷ്റഫ് മേച്ചേരി (വൈസ് പ്രസിഡന്റുമാർ),
എ.കെ.നാസർ, സി. മുഹമ്മദ് മുനീർ, എ.എ. സലാം, കെ.ടി.ശിഹാബ്, സി.ടി.ജമാലുദ്ദീൻ
എ.വി.ഇസ്ഹാഖ്, കെ.ടി.അലവിക്കുട്ടി, ഫെബിൻ കളപ്പാടൻ, സാദിഖ് കട്ടുപാറ (സെക്രട്ടറിമാർ).
– – – – – – –