വേനൽച്ചൂടിന്നാശ്വാസവുമായ്
പുതുമഴ പെയ്ത് ഭൂമിതണുത്തു
വിഷുപ്പക്ഷി പാടിനടന്നു
കർണ്ണികാരം പൂത്തുലഞ്ഞാടി
ചക്കര മാവിൻ കൊമ്പിലിരുന്ന്
പുള്ളിക്കുയിലുകൾ നീട്ടിപ്പാടി
കാറ്റേ കാറ്റേ കുഞ്ഞിക്കാറ്റേ ഒരു കുട്ട
മാമ്പഴം വീഴ്ത്താൻ വായോ
കുട്ടികളെല്ലാം ആർത്തു വിളിച്ച് മാവിൻ
ചോട്ടിൽ ഓടി നടന്നു.
പാടത്തുള്ളൊരു കണിവെള്ളരികൾ
മൂത്തുപഴുത്തു പൊൻ നിറമായി
കണി വയ്ക്കാനായ് കണിവെള്ളരിയും
കൊന്നപ്പൂവും, ഓട്ടുരുളിയിൽ വച്ചു
തേങ്ങാമുറിയും, മധുരക്കനിയും
വാൽക്കണ്ണാടിയുഠ സ്വർണ്ണവുമുണ്ടേ
നേരം പാതിരരാവു കഴിഞ്ഞു
കണികാണാനായ് കണ്ണനുമെത്തി.
മഞ്ഞപ്പട്ടുംചുറ്റി കണ്ണൻ
ഓടക്കുഴൽ വിളി നാദവുമായി.
കുട്ടികളെല്ലാം ഓടിനടന്നു
കണികാണാനായ് വായോ കണ്ണാ
പാലും പഴവും പാൽപ്പായസവും
കണ്ണനു മുന്നിൽ വച്ചീടാം ഞാൻ
ആത്തിരി പൂത്തിരി കമ്പിപ്പൂത്തിരി
വർണ്ണ മനോഹര കാഴ്ചകൾകാണാം
വിഷുക്കണി കണ്ടു കഴിഞ്ഞാൽപ്പിന്നെ
കൈനീട്ടങ്ങൾ വാങ്ങാമല്ലൊ
കണികണ്ടീടാൻ വായോകണ്ണാ
പൂത്തൻ പുലരിയെ എതിരേറ്റീടാൻ
Nice
നല്ല രചന ചേച്ചി
