നന്നാവുക മനസ്സേ
ഭേദചിന്ത വിടുവിച്ചു
ആത്മജ്ഞാനം നിറയും
മാനുഷ വേദം മനനം
ചെയ്തു, ഏക സത്യ
പ്രകാശം നിറയും ജഗത്തിന്
നിയന്താവിനെ
പ്രണമിച്ചു സസുഖം വാഴണം
നിത്യവും ഗുരു അരുൾ
നിറയും സത്യ വാണി
മനസ്സാ വരിച്ചു വർത്തിക്കണം
ലോകമേ തറവാട് എന്നൊരു
ഐക്യ ചിന്ത ഹൃത്തിൽ നിറച്ചു
മാനുഷരെ ചേർത്തു പിടിക്കണം, പാടി
നടക്കണം
ഒരുമയുടെ സോദര വംശത്തിന് ഗീതം
ഒരു സ്നേഹ തത്വചിന്ത തൻ ഗാനം,
ദൈവം ഇരിക്കും നിന് ഹൃത്തിൽ,
പണിയൂ നീ നിൻ
കർമ്മ ക്ഷേത്രം, അതിൽ
പ്രതിഷ്ഠിക്കുക ഒരു കണ്ണാടി
നിൻ അകം നിറയും മുഖം അതിൽ
തെളിഞ്ഞു വരട്ടെ
നിൻ മോക്ഷത്തിന് ഹേതുവാകും നിൻ
ഈശ്വരന്
അർച്ചന ചെയ്തിടണം അതിൽ നിത്യം!