Friday, December 13, 2024
Homeകേരളംകോഴിക്കോട് അപകടം :- ദേശീയ പാത റോഡ് നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ്...

കോഴിക്കോട് അപകടം :- ദേശീയ പാത റോഡ് നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ

തിരുവനന്തപുരം : പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ​ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞു.

ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദ​ഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും ഹൈവേ നിര്‍മാണത്തിൽ എന്‍ജിനിയര്‍മാര്‍ക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ​ഗൂ​ഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികമായ കാര്യങ്ങൾ പരി​ഗണിക്കില്ല. ലോകബാങ്കിന്റെ റോഡുകള്‍ പോലെ, പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികൾക്കോ യാതൊരു പങ്കുമില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്തശേഷം പണം നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ ചെയ്യുമ്പോൾ റോഡരികില്‍ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും പരി​ഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോ‍ഡുകളിലെ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി പട്ടിക നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments