കായംകുളം എബിജെ മൂവീസ് കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. ആദരവിന് അർഹരായവരിൽ പ്രമുഖരായ രണ്ട് വ്യക്തികളാണ് നിർമ്മല അമ്പാട്ട്, മേരിജോസി എന്നീ സാഹിത്യകാരികൾ. കഥ കവിത സാമൂഹികപ്രവർത്തനം എന്നീ നിലകളിലുള്ള ഇവരുടെ പ്രവർത്തനങ്ങൾ നേരിൽ ബോധ്യപ്പെട്ടതിനാലാണ് ഇവർ അവാർഡിന് അർഹരായത്
പത്രത്തിൻ്റെ തുടക്കം മുതലിന്നേവരെ ഒപ്പം നിൽക്കുന്ന ശ്രീമതി മേരിജോസി മലയാളിമനസ്സിൻ്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. നർമ്മകഥകൾ സാഹിത്യനിരൂപണം എന്നിവക്കൊപ്പം പത്രത്തിലെ പല പംക്തികളും കൈകാര്യം ചെയ്യന്നു. സംസ്കൃതി & ആർഷഭാരതിയിൽ അഡ്മിനാണ്. ഇന്ന് സോഷ്യൽ മീഡിയ ഓൺ ലൈൻ പത്രങ്ങളിൽ നിറഞ്ഞുനില്ക്കുന്നു മേരിജോസി.
ശ്രീമതി നിർമ്മല അമ്പാട്ട് മലയാളിമനസ്സിനോടൊപ്പം എന്നുമുള്ള എഴുത്തുകാരിയാണ്. കഥ കവിത സാഹിത്യരൂപണം സിനിമാനിരൂപണം എന്നീ ശാഖകളിൽ തൻ്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. അവാർഡുകളും നേടിയിട്ടുണ്ട്. ആകാശവാണിയിൽ കഥകളും കവിതകളും ലളിതഗാനവും അവതരിപ്പിക്കുന്നു. ഇരുപത്തിആറ് കൊല്ലം മുടങ്ങാതെ പ്രവർത്തിച്ച നവകം മാസികയുടെ സബ് എഡിറ്ററായിരുന്നു. മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലും നിർമ്മല അമ്പാട്ട് എഴുതിയിരുന്നു
2025 പിറവിയിൽതന്നെ “മലയാളിമനസ്സ്” ൻ്റെ രണ്ട് അഡ്‌മിൻസിന് കിട്ടിയ ഈ ഇരട്ടനേട്ടം മലയാളി മനസ്സിനെ എത്രമാത്രം ആഹ്ളാദിപ്പിക്കുന്നു എന്ന് രേഖപ്പെടുത്താൻ വാക്കുകളില്ല. അവാർഡ് ജേതാക്കൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.!
തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബിനുഭാസ്കർ സംസ്കാരയാണ് ഈ ആദരവ് സംഘടിപ്പിച്ചത്. നല്ല പ്രതിഭകളെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ബിനുഭാസ്കർ സംസ്കാര ചെയത പ്രവർത്തനം പ്രശംസനീയമാണ്., മാതൃകയാണ്