Wednesday, January 8, 2025
Homeഅമേരിക്കഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ "മോണ്ടി ക്രിസ്റ്റോ പ്രഭു" എന്ന നോവൽ മലയാളി മനസ്സ് വിഷ്വൽ...

ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ “മോണ്ടി ക്രിസ്റ്റോ പ്രഭു” എന്ന നോവൽ മലയാളി മനസ്സ് വിഷ്വൽ മീഡിയായിൽ ഇന്നുമുതൽ

വിശ്വ സാഹിത്യത്തിലെ ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ ഫ്രഞ്ച് സാഹിത്യത്തിലെ വിഖ്യാതമായ “മോണ്ടി ക്രിസ്റ്റോ പ്രഭു” എന്ന ക്ലാസിക്ക് നോവൽ, മലയാളി മനസ്സ് വിഷ്വൽ മീഡിയ പ്രേക്ഷകർക്കായി ഇന്ന് മുതൽ വിഷ്വൽ രൂപത്തിൽ എത്തുന്നു. 150 കൊല്ലങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും ഈ നോവലിലെ സ്ഥലങ്ങളും രാജ്യങ്ങളും ചരിത്രപരമായി പ്രാധാന്യമുള്ളവയും, യഥാർഥത്തിൽ ഇന്നും നിലനിൽക്കുന്നവയുമാണ്.

എൻ. മൂസക്കുട്ടി മലയാളത്തിൽ സംഗൃഹീത പുനരാഖ്യാനം നിർവ്വഹിച്ച ഈ നോവലിനെ വിഷ്വൽ രൂപത്തിൽ വോയ്സ് ഓവർ നൽകി അണിയിച്ചൊരുക്കുന്നത് മലയാളി മനസ്സ് ഗ്രാഫിക്ക് ഡിസൈനർ സിസി ബിനോയ് ആണ്. ഇതിന് അതിമനോഹരമായ എഡിററിംഗ് നിർവ്വഹിച്ചിരിക്കുന്നത് ഡോൺ ബിനോയ്.

150 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ടത് എന്നതുകൊണ്ടു തന്നെ ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളു. ഫ്രഞ്ച് ചരിത്രത്തിന്റെ നിർണ്ണായകമായ ഒരു കാലഘട്ടത്തിൽ നെപ്പോളിയൻ ബോണപ്പാർട്ടിനേയും അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും പൊരുതിയവരേയും ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ നീങ്ങുന്നത്.

പ്രണയവും, ചതിയും ,സാഹസവും, സംഘർഷഭരിതമായ പോരാട്ടങ്ങളും അന്തിമ വിജയവുമെല്ലാം ഈ നോവലിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഈ നോവലിലെ നായകൻ എഡ്മണ്ട്‌ഡാന്റിസ് എന്ന യുവ നാവികനാണ്. ഡാന്റിസും പ്രതിശ്രുത വധുവായ മേഴ്സിഡസും തമ്മിലുള്ള പ്രണയത്തിൽ പ്രതിയോഗിയായി എത്തുന്നത് ഫെർണാണ്ട് എന്ന മീൻ കാരനാണ്. പിന്നീട് കൗണ്ട് മോർ സിറഫ് ആയിത്തീരുന്നു.

കപ്പൽ മുതലാളിയായ മോറലും മുൻ നാവികനായിരുന്ന ഡാംഗ്ളറും തയ്യൽക്കാരനും പിന്നീട് സത്രം സൂക്ഷിപ്പുകാരനുമാകുന്ന കാദറൂസ്സും, ഗവൺമെന്റ് പ്രോസിക്യൂട്ടറായ വില്ലി ഫോർട്ടുമൊക്കെ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്.

തുടർന്ന് കാണുക….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments