ബാംഗ്ലൂർ :-ബാംഗ്ലൂർ ഉള്ളാലി സോമ്വേശ്വരത്തെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം. മൈസൂർ സ്വദേശികളായ നിഷിദ (21), കീർത്തന (21), പാർവതി (20) എന്നിവരാണ് മരിച്ചത്.
മൂവരും ശനിയാഴ്ചയാണ് റിസോർട്ടിൽ എത്തിയത്. ഇതിൽ ഒരാൾക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമാണ് പരിസരത്ത് ഉണ്ടായിരുന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇതിൽ, ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്നാണ് മൂവരും അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിച്ചു വരികയാണ്. റിസോർട്ടിൻ്റെ പ്രവേശന കവാടത്തിന് സമീപമുള്ള നീന്തൽക്കുളത്തിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം.