Friday, October 18, 2024
Homeകഥ/കവിതപുനർജ്ജനിയുടെ നവസംക്രമം (കവിത) ✍തെന്നൂർ രാമചന്ദ്രൻ

പുനർജ്ജനിയുടെ നവസംക്രമം (കവിത) ✍തെന്നൂർ രാമചന്ദ്രൻ

തെന്നൂർ രാമചന്ദ്രൻ (മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

ആഷാഡ സംക്രമസമാഗമ സുപ്രഭാതം
തോഷം വിളഞ്ഞു
മനതാരിലതീവവേദ്യം
ശുദ്ധീകരിച്ചമലമാക്കുമിദം ശരീരം
ശ്രദ്ധാ പുരസ്സര
പുനർജ്ജനിയേകിയെന്നും

ആത്മീയചിന്ത വിരിയും രഘുരാമനാമം
ആത്മാവിലേറ്റിടുകയാണു ജനം
നിതാന്തം
ഭക്തിപ്രസാദപരിപാവന പൂജചെയ്യാം
നിത്യപ്രമേയ ഹരിനാമ സുധാ പ്രദാനം

രാമൻ സുധന്യ ഗരിമാനിധി
നൽകിടുമ്പോൾ
പാരംപരാല്പരനതീവസുഖം തരുന്നൂ
ദേഹംദേഹിക്കുചിതധാമമൊരിക്കിടു
മ്പോൾ
ദേഹപ്രഥയ്ക്കുലകിലെത്ര
നിയോഗപുണ്യം

രാമായണപ്രസരണം നിറയട്ടെയുള്ളിൽ
രാമാനുജൻ കിളിമകൾക്കനിവോടെ
നമ്മിൽ
രമ്യാനുഭൂതി പകരും രമണീയവാക്കാൽ
സാരാംശസംഹിത നിറച്ചു പവിത്ര
ചിത്തിൽ

പാടുന്നു ഭക്തിനിറയും സ്വരവാണിയിൽ
നാം
തേടുന്നു സാരമഭിരാമകഥാ ഹൃദന്തം
ലാളിത്യമാർന്നു കവി പാടിയതല്ലജങ്ങൾ
നാളീകലോചനസുകീർത്തന
ഗീതകങ്ങൾ

രാജാധിരാജമനുവംശകുലാധിപൻ നീ
ആജീവനാന്തമതിസാർത്ഥക
കർമ്മമേകി
ഭൂമിപ്രജയ്ക്കമല രാഗവരം പകർന്നീ-
ധർമ്മാർത്ഥകർമ്മമഖിലം
നിറവേറ്റിയോൻ നീ

രാമായണം മഹിതവേദവിചാര ഗർഭം
ആത്മീയ സാർത്ഥക വിചാരശതം
പ്രഗത്ഭം
പാടട്ടെ ഞാനുമൊരു കാകളി,
കണ്ഠനാളം –
തേടുന്ന രാഗസുധയെത്ര വിലോല രമ്യം

ഹാ! മാനിഷാദയുരിയാടിയ
ധർമ്മചിന്താ-
സമ്മിശ്ര വേദനയുരുക്കിയ
മാനസത്തിൽ
വ്യാമിശ്രദുഃഖമഖിലം മിഴിവോടെ ചൊല്ലി
രാമായണം മനുജജീവന മന്ത്രണങ്ങൾ

തെന്നൂർ രാമചന്ദ്രൻ✍

(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments