Friday, January 10, 2025
Homeകേരളംകൊച്ചി കായലിൻ്റെ ഓളപരപ്പിലേക്ക് പതിനഞ്ചാമത് ജലമേട്രോ കൂടി

കൊച്ചി കായലിൻ്റെ ഓളപരപ്പിലേക്ക് പതിനഞ്ചാമത് ജലമേട്രോ കൂടി

കൊച്ചിയുടെ ജല ഗതാഗതത്തിന് തിലകകുറി ചാർത്തിയ കൊച്ചി ജല മെട്രോയ്‌ക് കരുത്ത് പകർന്നു കൊണ്ട്, നിർമ്മാണം പൂർത്തിയാക്കിയ പതിനഞ്ചാമത് ജലമേട്രോ ഹരിതയാനം കൊച്ചി കപ്പൽശാല കൊച്ചി മെട്രോയ്ക്ക് കൈമാറി.

ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇന്ന് പുതിയതായി നിർമ്മിച്ച വാട്ടർ മെട്രോ ഫെറി (ഇലക്ട്രിക് ഹൈബ്രിഡ് 100 പാക്സ് വാട്ടർ മെട്രോ ഫെറി BY 126) കൊച്ചി വാട്ടർ മെട്രോയ്ക്ക് ജല ഗതഗതത്തിനായി കൈമാറി. കെ.എം.ആർ.എൽ, സി.എസ്.എൽ, ഡി.എൻ.വി, ഐ.ആർ.എസ് എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം കെ.എം.ആർ.എൽ, സി.എസ്.എൽ കമ്പനികളുടെ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ സി.എസ്.എൽ യാർഡിൽ കൈമാറ്റ ചടങ്ങ് നടന്നു.

കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ പരിസ്ഥിതി സൗഹാർദ ഹൈബ്രിഡ് ഇലക്ട്രിക് യാനം നൂതന സൗകര്യങ്ങളോടു കൂടി നിർമ്മിച്ചതാണ്. DNV, IRS എന്നിവയുൾപ്പെടെ എല്ലാ പങ്കാളികൾക്കും പ്രോജക്റ്റിലെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും CSL, KMRL ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.

പാരിസ്ഥിതിക ബോധമുള്ള ഗതാഗത പരിഹാരങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട്, ജലമേട്രോ ഹരിതയാനം വിതരണം ചെയ്യുന്നതിലൂടെ, CSL ഉം KMRL ഉം രാജ്യത്തിൻ്റെ നാവിക ശേഷികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. ഇരു സംഘടനകളും തമ്മിലുള്ള സഹകരണം ഇന്ത്യൻ കപ്പൽനിർമ്മാണ വ്യവസായത്തിലെ മികവിൻ്റെ തെളിവാണ്.

കൊച്ചിയിലെ സുസ്ഥിരവും കാര്യക്ഷമവുമായ ജലമൊബിലിറ്റിയുടെ വളർച്ചയുടെ ഭാഗമാകാൻ കൊച്ചി കപ്പൽശാല മുൻഗണന നൽകുകയും, അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്ന് കപ്പൽശാല ഉദ്യോഗസ്ഥൻ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments