“മോളെ എന്താ ഇതുവരെ കാണാത്തെ സ്കൂളിൽ നിന്നും വരേണ്ട സമയം കഴിഞ്ഞു ല്ലോ”
ഗോപാലൻ ഉമ്മറത്തെ കസേരയിൽ ഇരുന്നു കൊണ്ട് ഒരോന്നു പുലമ്പികൊണ്ടിരുന്നു.
” ഭാമേ അവൾ കുട കൊണ്ടുപോയായിരുന്നോ എന്നാ മഴ”
” ഇല്ല ചേട്ടാ മൂന്നു മടക്കുള്ള കുട വേണമെന്നു പറഞ്ഞിട്ട് അതു വാങ്ങി കൊടുത്തു എന്നിട്ടു കുട എടുക്കാതെയാ അവൾ പോയത്
ആരോടാ ഒന്നു വിളിച്ചു ചോദിക്കുന്ന ?”
ഗോപാലനു ഷുഗർ വന്നു കാലു മുറിച്ചു കളഞ്ഞു ….. രണ്ടു മക്കളാണ് മൂത്ത മോൻ ഗത്തറിലാണ് രണ്ടാമത്തെ മോളാണ് രമ്യ പത്താം ക്ളാസിൽ പഠിക്കുന്നു.
കാർമേഘം മൂട്ടി കെട്ടി കാറ്റിൽ മരങ്ങളെല്ലാം ആടി ഉലയുന്നു ഇരുണ്ട മേഘങ്ങളിൽ സ്വർണ്ണ നൂൽ പോൽ കൊള്ളിയാൻ മിന്നുന്നു.
ഇടിമിന്നൽ കാരണം കരന്റും പോയി ഭാമ മണ്ണണ്ണ വിളക്കു കത്തിച്ചു അന്ധകാരത്തിനു വെളിച്ചം പകർന്നു .
“ഭാമേആരോ ഉമ്മറത്തെ വരാന്തയിൽ വന്നു നിൽപ്പുണ്ട് ആരാ എന്നു നോക്കിയേ “”
മഴയിൽ നനഞ്ഞു കുതിർന്നു വന്ന രമ്യ പുറത്തു നിന്നു വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. തണുപ്പിനാൽ പല്ലുകൾ കൂട്ടിയിടിച്ചു ആരോചകകരമായ ശംബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
അവളുടെ യൂണിഫോമിൽ നിന്നും വെള്ളം താഴെ തളം കെട്ടി നിന്നു .
പുറത്തു തുണും ചാരി നിൽക്കുന്ന മകളെ കണ്ടിട്ടു ഭാമ…..
” അകത്തേയ്ക്ക് വന്നൂടെ””
അവൾ പുറത്തു തന്നെ നിന്നു ഭാമ തോർത്തെടുത്തു അവളുടെ തല തോർത്തി കൊടുത്തു …….
“മോളെ നീ പോയി യൂണിഫോം മാറ്റി വേറെ ഉടുപ്പെടുത്തിടു. ”
അച്ഛൻ പറയുന്നതു കേട്ട് അവൾ അകത്തേയ്ക്ക് പോയി ….
ഭാമയാകട്ടെ ഒന്നും മിണ്ടാനാകാതെ പകച്ചു നിൽക്കുകയായിരുന്നു….
“എവിടെയായിരുന്നു നീ ഇതുവരെ ?
സ്കൂൾ വീട്ടിട്ടു നീ എങ്ങട്ക്കാ പോയെ ?”
” ഫൈനൽ പരീക്ഷ അടുത്തില്ലേഅവൾ കണ്ഠകർണ ക്ഷേത്രത്തിൽ പോയി
പത്താം ക്ലാസിലെ പരീക്ഷയിൽ പാസാക്കണേ എന്നു ഭഗവാനോടു പ്രാത്ഥിക്കാൻ പോയതായിരിക്കും ”
ഗോപാലൻ പറഞ്ഞു നിർത്തി.
” എന്ന്വച്ച് .മഴയും ഇടിമിന്നലും തുടങ്ങീട്ട് നേരം എത്രയായിന്നാ വിചാരം. കാർമേഘം മൂടിക്കെട്ടിയപ്പം ഓൾക്കറിയില്ലേ മഴവരാൻ പോവാണ് എന്ന് എങ്ങിനെയെങ്കിലും വീട്ടിൽ എത്താൻ നോക്കേണ്ടേ നനഞ്ഞു കുതിർന്നു ഈ കോലത്തില് “”
“ഈ മഴയത്തു കൂട്ടുകാരുടെ കുടയിൽ കയറി വരാമായിരുന്നില്ലേ ?”
അമ്മയും അച്ഛനും പറയുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നില്ല…..
” ഭാമേ അവൾ ആ പൊളിഞ്ഞ വീട്ടിൽ കയറി നിന്നിട്ടുണ്ടാകും.”
ഭർത്താവിന്റെ വാക്കുകൾ കേട്ട് ഭാമ ഒന്നു ഞെട്ടി……
“മോളെ നീ ആവീട്ടിൽ കയറിയൊ ” തിടുക്കത്തിൽ ഉടുപ്പു മാറ്റി ഇടുകയായിരുന്നു അവൾ…..
” കുട കൊണ്ടുപോയിരുന്നെങ്കിൽ നനയാതെ വീട്ടിൽ നേരത്തെ എത്താമായിരുന്നില്ലേ പറഞ്ഞാൽ അനുസരണം ഇല്ലല്ലേ ?”
പെട്ടെന്നു കരണ്ടു വന്നു … ഭാമ മോളെ നോക്കി അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുകയാണ് …
പെട്ടന്നാണ് ഭാമ അവളുടെ ചുണ്ടിൽ ചോര പൊടിഞ്ഞു നിൽക്കുന്നതു കണ്ടത് ….
“”എന്തായിത് നീ അമ്മയോടു പറ നീ ആ പഴയ വീട്ടിൽ കയറി നിന്നോ ?”
” നീ അവൾക്ക് ഭക്ഷണം വല്ലതും കൊടുക്ക് വിശക്കുന്നുണ്ടാവാം കുഞ്ഞിന്””
ഭാമ കേട്ട മട്ടില്ല വീണ്ടും ചോദ്യമുയർന്നു …. പൊങ്ങിവന്നതേങ്ങൽ അടക്കാൻ പാടുപെടുകയായിരുന്നു ഭാമ….
“നിനക്കു വേറെ പണിയൊന്നുമില്ലേ ഭാമേ അവൾക്കു ചൂടുള്ള എന്തെങ്കിലും കൊടുക്ക് തണുത്തു വിറയ്ക്കുന്നതു കണ്ടില്ലേ ?
“ഞാനും പലതവണ അവിടെ കയറിയിട്ടുണ്ട്
മഴക്കാലങ്ങളിൽ ”
മുറിയുടെ കതകു കുറ്റിയിട്ടു ഭാമ മോളെ ചേർത്തുപിടിച്ചു
” അമ്മയോട് പറ നീ ആ വീട്ടിൽ കയറിയോ?”
പല തവണ ചോദ്യം ആവർത്തിച്ചു…
അവസാനംഅവൾ തലയാട്ടി ഭാമയുടെ പിടിമുറുകി രമ്യ തേങ്ങിക്കരയാൻ തുടങ്ങി …
“മുത്തശ്ശി ഉണ്ടായിരുന്നോ ?
” നേരു പറയില്ലാല്ലേ ”
രമ്യയുടെ ചുണ്ടിലും കഴുത്തിലും മാറിലും ചുവന്ന കടിപ്പാടുകൾ കണ്ട് ഭാമ ഞെട്ടി….
“”””””പണ്ട് സ്കൂളിൽ പോയിരുന്ന സമയത്ത് നല്ല മഴ കുടയില്ലായിരുന്നു ആ പഴയ വീട്ടിൽ കയറി നിന്നു കുറച്ചു കഴിഞ്ഞപ്പം എവിടെ നിന്നോ ഒരു മുത്തശ്ശി അവിടേയ്ക്ക് വന്നു. വെററില കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു.
“”മോൾക്ക് തണുക്കുന്നുണ്ടാവും അല്ലേ മുത്തശ്ശിയുടെ കയ്യിൽ ചൂടുള്ളഉണ്ണിയപ്പം ഉണ്ട് ഇന്നാ ഇതു കഴിച്ചോ …. !
നല്ല വിശപ്പുണ്ടായിരുന്നു ഉണ്ണിയപ്പം കഴിച്ചതോർന്മയുണ്ട് ഉണർന്നപ്പം ശരീരം എല്ലാം നല്ല വേദന .അധരം ആരോ കടിച്ചു പൊട്ടിച്ച മാതിരി വേദന കൊണ്ട് തൊട്ടു നോക്കിയപ്പം മാംസം അടർന്ന പോലെ തോന്നി അടി വയറ്റിൽ നിന്നും രക്തം വീണ്
പാവടയിൽ കലാകാരൻ ക്യാൻവാസിൽവരച്ച ചിത്രം പോലെ പലയിടത്തായ് ചോര പാടുകൾ …
മുത്തശ്ശിയെ അവിടെയെങ്ങും കണ്ടില്ല
ആരോ തന്റെ ശരീരത്തിൽ മൃഗീയ താണ്ഡവം ആടിയിട്ടുണ്ട് വീട്ടിൽ ചെന്നു അമ്മയോടു ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു ….. ആരും എന്റെ വാക്കുകൾ വിശ്വാസിച്ചില്ല. അന്ന് അമ്മ അടിച്ച അടിയുടെ വേദന ഇന്നും മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു ….
തനിക്കുന്നു ഉണ്ടായ അനുഭവം ഇന്നു തന്റെ മകൾക്കുണ്ടായിരിക്കുന്നു … പെൺകുട്ടികൾമാത്രമെ മുത്തശ്ശിയെ കണ്ടിട്ടുള്ളു വേറെ ആർക്കും അവരെ കാണാൻ കഴിഞ്ഞിട്ടില്ല.എത്രയോ പെൺകുട്ടികളുടെ ചാരിത്രം കവർന്നെടുത്ത
ആ കെട്ടിടം ഇന്നും അതുപോലെ നിലകൊള്ളുന്നു ……. ഉത്തരമില്ലാതെ