Friday, December 27, 2024
Homeസിനിമ'മച്ചാൻ്റെ മാലാഖ' ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസായി

‘മച്ചാൻ്റെ മാലാഖ’ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസായി

കപിൽ ശങ്കർസൗബിൻ നമിതയും ഒന്നിക്കുന്ന ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ; 'മച്ചാൻ്റെ മാലാഖ' ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസായി

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടൊവീനോ തോമസ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ചിത്രത്തിൽ ബസ് കണ്ടക്ടറുളെ വേഷത്തിലാണ് സൗബിൻ എത്തുന്നത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൽ സംവിധായകൻ ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.

ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം – ഔസേപ്പച്ചൻ, ഛായാഗ്രഹണം – വിവേക് മേനോൻ, എഡിറ്റർ- രതീഷ് രാജ്, ലിറിക്സ്- സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്- ഗിരിശങ്കർ, പി.ആർ.ഒ- പി.ശിവപ്രസാദ്, മാർക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സജു വർഗീസ് (ലെൻസ്മാൻ)

https://www.facebook.com/share/v/BHe8q3KC4kfaTrr1/?mibextid=oFDknk

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments