തൃശ്ശൂർ :തീര്‍ത്തും അപ്രതീക്ഷിതമായാണ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് എത്തിയത്. പത്മജയുടെ കൂറുമാറ്റം കേരളത്തിലെ യുഡിഎഫ് കേന്ദ്രങ്ങളെ നിരാശരാക്കിയിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ സര്‍വസ്വവുമായിരുന്ന ലീഡറുടെ പുത്രിയെയാണ് പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. പത്മജ ബിജെപിയില്‍ എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ശ്രദ്ധ ചാലക്കുടിയിലേക്കും തിരിയുകയാണ്.
അന്ന് പത്മജയെയും കെ മുരളീധരനെയും രാഷ്ട്രീയഭീഷ്മാചാര്യനായിരുന്ന സാക്ഷാൽ കെ കരുണാകരനെയും ‘തോൽപ്പിച്ച’ കോൺഗ്രസ്സുകാർക്കെതിരെ ജയിക്കാനായില്ലെങ്കിലും തൃശ്ശൂരും ചാലക്കുടിയും കോൺഗ്രസ്സിന് നഷ്ടമാകാൻ ഒരു പക്ഷെ പത്മജയുടെ ബിജെപി പ്രവേശനത്തിന് സാധ്യമാകും, ചാലക്കുടിയിൽ ട്വൻ്റി-ട്വൻ്റിയുടെ രംഗ പ്രവേശം കോൺഗ്രസ്സിനും സിപിഎം നും ഒരുപോലെ ദോഷം ചെയ്യും എന്നിരുന്നാലും കോൺഗ്രസ്സിൻ്റെ സ്ഥിരം വോട്ടുബാങ്കിൽ കാര്യമായ വിളളൽ വീഴ്ത്താൻ പത്മജക്കാവും, കെ.കരുണാകരൻ്റെ കുടുംബത്തിന് അത്രയ്ക്ക് സ്വാധീനമുളള മണ്ഡലമാണ് ചാലക്കുടി (മുകുന്ദപുരം) അതുകൊണ്ടുതന്നെ ചാലക്കുടിയിൽ പത്മജ സ്ഥാനാർത്ഥിയാകുമെന്നുറപ്പിക്കാം, ജയിക്കുന്നതിനേക്കാൾ പ്രധാനം കോൺഗ്രസ്സിനെ വീഴ്ത്തുന്നതിലായിരിക്കും പത്മജ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഗുണം സി.രവീന്ദ്രനാഥിനും സിപിഎംനും ലഭിക്കുകയും ചെയ്യും.
‘തനിക്ക് പൊന്താതിരുന്ന തൃശ്ശൂരെടുക്കാൻ സുരേഷ്ഗോപിയെ ഒരു കൈ സഹായിക്കാൻ കൂടി പത്മജക്കായാൽ തൃശ്ശൂരങ്ങ് എടുത്തെന്നും വരും സുരേഷ് ഗോപി.?
കോളിളക്കം സൃഷ്ടിച്ച
കരുവന്നൂർ സഹകരണ കൊളളയിലെ അമർഷവും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെയുളള സുരേഷ് ഗോപിയുടെ മുഖ്യധാരാ ഇമേജും
സാംസ്കാരിക തലസ്ഥാനം പിടിക്കാൻ മാറിയ രാഷ്ട്രീയ സാഹചര്യവും മുതലാക്കാനായാൽ ഇത് ആദ്യമായി പൂരത്തിൻ്റെ നാട്ടിൽ കൊടി പാറിക്കാൻ സുരേഷ് ഗോപിയിലൂടെ ബിജെപിക്കാവും എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ?.”