Thursday, December 26, 2024
HomeKeralaഈ നാൽവർ സംഘത്തിന് പ്രായം വെറും കണക്ക് 

ഈ നാൽവർ സംഘത്തിന് പ്രായം വെറും കണക്ക് 

കോട്ടയ്ക്കൽ.–ഗിരിജ പാതേക്കര, ജയശ്രീ വിജയൻ, നന്ദിനി ജയകൃഷ്ണൻ, വൃന്ദ ഗോപൻ., പ്രായം അറുപതിനോട് അടുത്തിട്ടും ഇവരുടെ മെയ് വഴക്കത്തിന് അയവില്ല. മുഖത്തെ ലാസ്യഭാവത്തിന് മങ്ങലുമില്ല. മലപ്പുറം, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി ഒട്ടേറെ വേദികളിൽ 2 മണിക്കൂർ നീളുന്ന മോഹിനിയാട്ടവുമായി സംഘമെത്തി.

കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം

-നൃത്തം പഠിക്കണമെന്ന് നന്നേ ചെറുപ്പത്തിലേ നാൽവർ കൂട്ടം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങളാൽ നടക്കാതെ പോയി. മനസ്സിൽ അതൊരു നീറ്റലായി ശേഷിച്ചു. കോവിഡ് സമയത്ത് വെറുതെയിരുന്നപ്പോഴാണ് ഇപ്പോൾ പഠിച്ചാലോ എന്ന ചിന്തയുണ്ടായത്. അങ്ങനെയാണ് കലാമണ്ഡലം അരുണ ആർ.മാരാർക്കു ശിഷ്യപ്പെടുന്നത്. ഗുരുവിന്റെ ആശിർവാദവും ജീവിതപങ്കാളികളുടെ പിന്തുണയും ഒത്തുചേർന്നപ്പോൾ ഇവർക്കു അരങ്ങിലെത്താനുള്ള ഊർജം ലഭിച്ചു.

അരങ്ങേറ്റം ഗുരുവായൂരിൽ 
– – – – – – – – –
കോട്ടയ്ക്കലിൽ വച്ചായിരുന്നു പരിശീലനം. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ശിഷ്യർ പെട്ടെന്ന് ഉൾക്കൊണ്ടു ചെയ്തത് ഗുരുവിന് സഹായകരമായി. 2022 സെപ്റ്റംബർ 28ന് ഗുരുവായൂരിൽ വച്ച് അരങ്ങേറ്റം നടത്തി. പിന്നീട്, കോട്ടയ്ക്കൽ, മാങ്കാവ്, കാടാമ്പുഴ, മമ്മിയൂർ, വാഴേങ്കട, പെരിങ്ങോട്ടുകാവ്, അങ്ങാടിപ്പുറം, കോങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ അനവധി വേദികളിലുമെത്തി. ഉത്സവ സീസൺ തുടങ്ങിയതോടെ പല ദിക്കുകളിലേക്കും ക്ഷണം ലഭിക്കുന്നുണ്ട്.
കലർപ്പില്ലാത്ത പരമ്പരാഗത രീതിയിലുള്ള മോഹിനിയാട്ടം പിന്തുടരാനാണ് അവർ ആത്മാർഥമായി ശ്രമിക്കുന്നത്. ഓരോ വേദി കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്.

അരുണ ആർ.മാരാർ ശിഷ്യരെക്കുറിച്ച് പറയുന്നതിങ്ങനെ. പല അരങ്ങുകളിലും ഗുരുവും കൂടെ ചുവടുകൾ വച്ചത് ഇവർക്കു കൂടുതൽ ധൈര്യം പകർന്നു. മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു അധ്യാപികയായി വിരമിച്ച ഗിരിജ പാതേക്കര അറിയപ്പെടുന്ന കവിയാണ്. നന്ദിനി ജയകൃഷ്ണൻ റിട്ട. അധ്യാപികയും വൃന്ദ അധ്യാപികയുമാണ്. ജയശ്രീ വിജയൻ സന്നദ്ധ സംഘടനാ പ്രവർത്തകയും.
– – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments