Sunday, September 15, 2024
HomeKeralaഭിന്നശേഷി കുടുംബങ്ങൾക്ക് ‘ആശ്വാസം’ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം

ഭിന്നശേഷി കുടുംബങ്ങൾക്ക് ‘ആശ്വാസം’ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം

തിരുവനന്തപുരം —ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

2023-24 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതി വഴി വിതരണം ചെയ്യും.

സ്വയം തൊഴിൽ വായ്‌പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്.

ഈ സാമ്പത്തിക വർഷം അപേക്ഷ സമർപ്പിച്ച അർഹരായ ഗുണഭോക്താകളുടെ പട്ടിക hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 9497281896 നമ്പറുകളിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments