Thursday, December 26, 2024
Homeപുസ്തകങ്ങൾമായ ബാലകൃഷ്ണന്റെ 'മണ്ണാംകട്ടേം കരീലേം', 'നിഷ്കാസിതരുടെ ആരൂഢം' എന്നീ പുസ്തകങ്ങൾക്ക് കെ ആർ മോഹൻദാസ് തയ്യാറാക്കിയ...

മായ ബാലകൃഷ്ണന്റെ ‘മണ്ണാംകട്ടേം കരീലേം’, ‘നിഷ്കാസിതരുടെ ആരൂഢം’ എന്നീ പുസ്തകങ്ങൾക്ക് കെ ആർ മോഹൻദാസ് തയ്യാറാക്കിയ അവലോകനം

കെ ആർ മോഹൻദാസ് 

വിടരാതെ പോയ വസന്തകാലത്തോടുള്ള തര്‍ക്കങ്ങളും പരിഭവങ്ങളുമാണ് മായാബാലകൃഷ്ണന്‍റെ കവിതകള്‍. ആ കലഹങ്ങള്‍ ദൈവത്തിനോടും സമൂഹത്തോടുമെല്ലാം നടത്താറുണ്ട് ഈ കവയിത്രി.

കവിതകള്‍ വിരിയുന്നത് മനസ്സിലാണ്. മനസ്സ് പറയുന്നതു പോലെ കവിത പകര്‍ത്തിയെഴുതുമ്പോളാണ് കവി വിജയിക്കുന്നത്. മായാബാലകൃഷ്ണന്‍റെ കവിതകള്‍ ഇങ്ങനെ രചിക്കപ്പെട്ടതാണ്.

വെറുക്കപ്പെട്ടവരുടെ ഒതുക്കിവയ്ക്കപ്പെട്ട മൗനങ്ങളില്‍ നിന്നും വെറുക്കപ്പെട്ടവളുടെ മനസ്സിന്‍റെ അടിയൊഴുക്കുകളാണ് കവിതയുടെ സുവിശേഷമാകുന്നതെന്ന് മായ കോറിയിടുന്നു. വിശന്നുവലഞ്ഞ ഒരാണും പെണ്ണും തെരുവില്‍ കണ്ടുമുട്ടുമ്പോള്‍ എന്നെഴുതുമ്പോള്‍ കനല്‍ പോലെ വെന്ത ഉടലും മനസ്സും അനുവാചകനും നീറ്റലാവുന്നു.

വിഹ്വലതകളുടെ ജാലകങ്ങള്‍ തുറന്നിടുന്ന കാഴ്ചകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോവുകയാണ് കവി. തന്‍റെ നൊമ്പരങ്ങള്‍ , ചിന്തകൾ, ഓർമ്മകൾ , പ്രണയങ്ങൾ, എല്ലാം ഈ കവിതകളിൽ വായിച്ചെടുക്കാം .

ജീവിതത്തിന്‍റെ ആത്മസ്പർശങ്ങൾ തുടിക്കുന്ന വാക്കുകളുടെ നിശബ്ദമായ ഒഴുക്കാണ് മായാബാലകൃഷ്ണന്‍റെ കവിതകള്‍.

ഇതില്‍ മായയുടെ തപ്തഹൃദയമുണ്ട്, വിശ്വാസമുണ്ട്, പ്രതീക്ഷകളുണ്ട്, ദർശനമുണ്ട്.

മണ്ണാങ്കട്ടേം കരീലേം , നിഷ്കാസിതരുടെ ആരൂഢം എന്നീ രണ്ടു കാവ്യസമാഹാരങ്ങളിലെ കവിതകൾ വായിച്ചുകഴിഞ്ഞാലും മനസ്സില്‍ നിന്നും മാഞ്ഞുപോവാതെ ഒളി മങ്ങാതെ നിൽക്കുന്നു.

മായാബാലകൃഷ്ണന്‍റെ മണ്ണാങ്കട്ടേം കരീലേം, നിഷ്കാസിതരുടെ ആരൂഢം എന്നീ രണ്ടു പുസ്തകങ്ങളിലൂടെ ഒരു കാവ്യപ്രയാണമായിരുന്നു.

ഇനിയൊരു ജന്മമുണ്ടെങ്കിലെനിക്കു മഴയായി ജനിക്കണം എന്നെഴുതിയ വരികള്‍ എന്‍റെ മിഴിക്കോണിൽ അടർന്നു വീഴാതെ തുളുമ്പി നിൽക്കുന്ന കണ്ണീർക്കണമാവുന്നു…

കവിത കൊണ്ട് ഒരു കൊച്ചുസ്വപ്‌നം പണിയുന്ന മായമ്മയുടെ ഈ കവിതകൾ പ്രിയപ്പെട്ട വായനക്കാരുടെ മുന്നിൽ പ്രാർത്ഥനാനിർഭരമായ മനസ്സോടെ സമർപ്പിക്കുന്നു. ഹൃദയപൂർവ്വം.

ഈ കാവ്യസഞ്ചാരത്തിലും ജീവിതയാത്രയിലും നമുക്കും ഒരു കൂട്ടാവാം.

മണ്ണാങ്കട്ടേം കരീലേം
പ്രസാധകര്‍: വെണ്ണില പുസ്തകക്കൂട്ടം
വില: 140 രൂപ

നിഷ്കാസിതരുടെ ആരൂഢം
പ്രസാധകര്‍: യെസ് പ്രസ് ബുക്സ്
വില: 80 രൂപ

പുസ്തകം വേണ്ടവർ ബന്ധപ്പെടുക:
WhatsApp & Google pay Number: 9497157065

കെ ആർ മോഹൻദാസ് 

(Journalist and Content writer)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments