Logo Below Image
Wednesday, March 19, 2025
Logo Below Image
Homeകേരളംമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ :പത്തനംതിട്ട ജില്ലാ സമ്മേളനം മാർച്ച് 23ന്

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ :പത്തനംതിട്ട ജില്ലാ സമ്മേളനം മാർച്ച് 23ന്

ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും, ടെക്‌നിഷ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരാമെഡിക്കൽ ടെക്‌നിഷ്യന്മാരും, ഉടമസ്ഥരും പങ്കെടുക്കുന്ന ശക്തി പ്രകടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൌൺ ഹാളിൽ എത്തിച്ചേരുമ്പോൾ ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പി വി പതാക ഉയർത്തുന്നത്തോടെ ജില്ലാ സമ്മേളനം ആരംഭിക്കും.

തുടർന്ന് Application of Genetics and Molecular Genetics in Laboratory Practice എന്ന വിഷയത്തിൽ ഡോക്ടർ. ദിനേശ് റോയ് ഡി ക്ലാസ്സ്‌ നടത്തുന്നു.

തുടർന്ന് ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പി വി യുടെ അധ്യക്ഷതയിൽ കൂടുന്ന പൊതു യോഗത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി കെ രജീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമവും ടെക്‌നിഷ്യന്മാരുടെയും ലാബുകളുടെയും നിലനിൽപ്പും എന്ന വിഷയത്തിൽ കൊല്ലം ജില്ലാ പ്രസിഡൻറ് ബിജോയ് വി തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

പ്രതാപ് വാസു (എം എൽ ഓ സംസ്ഥാന ജനറൽ സെക്രട്ടറി), ഷിറാഫ് സലീം (സംസ്ഥാന ട്രഷറർ),സുധീഷ് കുമാർ വി (സംസ്ഥാന വൈസ് പ്രസിഡൻറ്) നൗഷാദ് മേത്തർ (സംസ്ഥാന സെക്രട്ടറി ),നിമിഷ ദാസ് (ആലപ്പുഴ ജില്ലാ പ്രസിഡൻറ്)എന്നിവർ മുഖ്യതിഥികൾ ആയിരിക്കും. തുടർന്ന് ജനറൽ ബോഡി മീറ്റിങ്ങും, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടത്തും.

ജില്ലയിൽ നടത്തുന്ന തുടർ വിദ്യാഭ്യാസ റിഫ്രഷർ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഐഡന്റിറ്റി കാർഡ്, സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതാണ്.വാർത്ത സമ്മേളനത്തിൽ വിഷ്ണു പി വി, അനിൽ കെ രവി, ബിനോയ്‌ തോമസ്, സ്വാഗത സംഘം ചെയർമാൻ ഷൈലജ പ്രസാദ്, എൽസി മോനച്ചൻ, ഷാജി വർഗീസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments