Thursday, December 12, 2024
Homeഇന്ത്യതനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി.

തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി.

തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ബിജെപി യുക്തിരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, പക്ഷേ അവർ ഏത് തരത്തിലുള്ള പ്രകോപനം നടത്തിയാലും സഭ പ്രവർത്തിക്കണം, സഭയിൽ ചർച്ച നടക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവർ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും ഡിസംബർ 13 ന് ഒരു സംവാദം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർക്ക് അദാനിയെ കുറിച്ച് ചർച്ച ആവശ്യമില്ല. അവർ ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും, പക്ഷേ സഭ പ്രവർത്തിക്കണം,” രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശതകോടീശ്വരനായ ജോർജ്ജ് സോറോസുമായി രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ബന്ധമുണ്ടെന്നാരോപിച്ചാണ് ബി ജെ പി പ്രതിരോധം തീര്‍ക്കുന്നത്. അതിനിടെ, രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനെതിരായ അവിശ്വാസ പ്രമേയത്തെച്ചൊല്ലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്ര സർക്കാരി നെതിരെ തൃണമൂൽ കോൺഗ്രസ് അംഗം കല്യാൺ ബാനർജി ആഞ്ഞടിച്ചു. കോവിഡ് സമയത്ത് കള്ള പ്രചരണം നടത്തിയതല്ലാതെ കേന്ദ്രസർക്കാർ ഒന്നും നൽകിയില്ല കേരളവും തമിഴ്നാടും പശ്ചിമബംഗാൾ അടക്കമുള്ള സ്ഥാനങ്ങളിലെ ജനങ്ങൾ ആ സമയത്തിൽ ഏറെ ദുരിതത്തിൽ ആയെന്നും കല്യാൺ ബാനർജി സഭയിൽ വ്യക്തമാക്കി. ബാനർജി സംസാരിച്ചുകൊണ്ടിരിക്കെ ജ്യോതിരാദിത്യ സിന്ധ്യ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചർച്ചയ്ക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതേ തുടർന്ന് 4 .30 വരെ സഭ പിരിഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ സുന്ദരൻ ആണെന്ന് കരുതി മനസ്സ് സുന്ദരമാകണമെന്നില്ല. സുന്ദരനായ ആൾ വില്ലൻ ആകാം. സുന്ദരനാണെന്ന് വെച്ച് എന്തും ആകാമോ? സിന്ധ്യ കുടുംബത്തിൽ നിന്നാണ് വന്നത് എന്നതുകൊണ്ട് എന്തും ആകുമോ? കല്യാൺ ബാനർജി സിന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments