ന്യൂഡൽഹി :ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. ഇനി ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും.ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്.
ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മുകശ്മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും. 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
പ്രിയങ്ക ഗാന്ധി ഇന്ന റായ് ബേറെലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും .ബാരാബാങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി .കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും.
യുപിയിലാണ് അഞ്ചാംഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റിംഗ് പോളിംഗിന് എത്തുന്നത് . മെയ് 20- ാം തീയതി വിധിയെഴുതാൻ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകും. 25 നാണ് ആറാംഘട്ടം. ജൂൺ ഒന്നിന് ഏഴാംഘട്ടം .