Monday, December 23, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 04 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 04 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആരാണു നായകനാകാൻ യോഗ്യൻ?
————————————————————-

പുതിയ ആശ്രമ അധിപനെ തിരഞ്ഞെടുക്കാനുള്ള സമയമെത്തി. സ്ഥാനമൊഴിയുന്ന ഗുരു, പുതിയ ആളിനെ നാമ നിർദേശം ചെയ്യുന്ന പതിവാണ് അവിടെ നിലനിന്നിരുന്നത്. അഞ്ഞൂറിലധികം ആശ്രമാംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടത് താരതമ്യേന പ്രായം കുറഞ്ഞ ഒരു പുതുമുഖം ആയിരുന്നു!

ഗുരുവിൻ്റെ തീരുമാനത്തെ മറ്റു സന്യാസിമാർ ചോദ്യം ചെയ്തപ്പോൾ, അദ്ദേഹം പറഞ്ഞത്:
” മറ്റുള്ളവരെല്ലാം ഈ സ്ഥാനത്തിനായി, പഠിച്ചൊരുങ്ങി കാത്തിരുന്നവരാണ് എന്നാൽ, ഇയാൾ പുതുമുഖമാണ്. ആശ്ര മത്തേക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അതിനാൽ, പുതുവഴികളിലൂടെ, ആശമത്തെ നയിക്കാൻ അയാൾക്കു കഴിയും” എന്നാണ്.

പ്രായം കൊണ്ടും, പരിചയം കൊണ്ടും അനുഭവസമ്പത്തുണ്ടാകണം എന്നില്ല.
പ്രായം മാത്രം അടിസ്ഥാനപ്പെടുത്തി സ്ഥാനക്കയറ്റവും, ഉത്തരവാദിത്തവും നൽകുമ്പോൾ, യോഗ്യതയുള്ളവർ അവഗണിക്കപ്പെട്ടു എന്നു വരാം. ഒരാൾ എത്ര നാൾ ഒരു സ്ഥാനത്തിരന്നു എന്നതോ, ഒരു ജോലി തുടർച്ചയായി ചെയതു എന്നതോ മാത്രമല്ല, അയാളുടെ തൊഴിൽ മികവിൻ്റെ അടിസ്ഥാനം. വൈവിദ്ധ്യമാർന്ന പ്രകടനങ്ങളും, തനിമയാർന്ന സംഭാവനകളും, വ്യത്യസ്തതയാർന്ന സമീപനങ്ങളുമാണ് അനുഭവ സമ്പത്തിൻ്റെ അളവുകോൽ.

എന്തെങ്കിലും ആയിതീരാൻ മാത്രമായി, പ്രവർത്തന ശൈലി മോടിപിടിപ്പിക്കുന്നതിൽ അർത്ഥമൊന്നുമില്ല. ഇന്നലെകളുടെ അടിമകൾ ആയിരിക്കുന്നവർ, തൽസ്ഥിതി തുടരാൻ മാത്രമേ ശ്രമിക്കൂ. പ്രശ്നങ്ങളും പ്രതിസന്ധികളുമൊന്നുമുണ്ടാകാതെ, സ്വന്തം കാലാവധി പൂർത്തയാക്കാൻ മാത്രമായിരിക്കും, അവർക്കു താൽപര്യം.
എന്നാൽ, പുതിയൊരു നാളയെ രൂപപ്പെടുത്താൻ താൽപര്യമുള്ളവർക്കു മാത്രമേ, തങ്ങളിരിക്കുന്ന സ്ഥാനങ്ങൾക്കു പുതിയ നിർവചനങ്ങൾ നൽകാൻ ആകൂ.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments