ജരാ നരകൾ കാറ്റത്ത് നൃത്തം
വെക്കുന്നു
പേരക്കുട്ടികൾ പോലും
മുതു മുത്തശ്ശിയെന്ന്
വിളിച്ചുക്കൂവുന്നു
മനസ്സിന്നുപ്പതിനെട്ടുക്കാരിയെന്നു
വിളിച്ചു പറയാൻ മോഹിച്ചു
പക്ഷെ കാണിച്ചുകൾക്കിടയിൽ
ഞാനിന്ന് വെറുമൊരു മുതു
മുത്തശ്ശി തന്നെ
കൊഴിഞ്ഞു പോയ കാലത്ത്
ഞാനും നിങ്ങളെപ്പോലെ
തലയിലും ചുണ്ടിലും ചായം പൂശി
നടന്നിരുന്നു
ഇന്ന് നിലക്കണ്ണാടിയുടെ മുന്നിൽ
നിരാശയോടെ മറഞ്ഞു പോയ
യൗവനത്തെയോർത്തു
ഓരോ.. മുടിയിഴകൾ
പിഴുതെടുക്കുമ്പോൾ
ഉണരാത്ത മോഹങ്ങളോടപ്പം
അണയാത്ത ദീപമായി ഞാനും
നിങ്ങളോടൊപ്പം നിൽക്കുന്നു.