Logo Below Image
Saturday, May 24, 2025
Logo Below Image
Homeകേരളംതൃശ്ശൂരിലെ ഹൈറിച്ച്‌ മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ അന്വേഷണ സംഘത്തിന്...

തൃശ്ശൂരിലെ ഹൈറിച്ച്‌ മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

തൃശ്ശൂരിലെ ഹൈറിച്ച്‌ മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കമ്പനി ഉടമ പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്.

പ്രതികള്‍ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

തൃശ്ശൂരിലെ വീട്ടില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രതികള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ പോയത്.

മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. നിലവിൽ ഇവരെ പ്രതിയാക്കി ഇഡി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ