മുറ്റത്തു നില്ക്കുന്ന മുത്തശ്ശി
പ്ലാവിന്മേൽ മൂത്തു പഴുത്തൊരു
ചക്കപ്പഴം
തിന്നുവാനേറെ കൊതിയോടെ
കിളികളും,അണ്ണാനും
കൂട്ടുകൂടാനായിട്ടോടിയെത്തും.
കൊത്തിയെടുക്കുന്ന തേൻ
വരിക്കച്ചുള മത്സരിച്ചെല്ലാരും തിന്നു
തീർക്കും.
വേനലവധിക്ക് കുട്ടികളെല്ലാരും
ഊഞ്ഞാലു കെട്ടുവാൻ വന്നുചേരും
ഒരു കൊച്ചുകാറ്റെങ്ങും വന്നു
പോയാൽ പിന്നെ,സുന്ദരിപ്ലാവില താഴെ
വീഴും
രാവിലെ കഞ്ഞി കുടിക്കുവാൻ
ഞങ്ങൾക്ക് സുന്ദരിപ്ലാവില തന്നെ
വേണം.
പ്ലാവിലക്കുമ്പിളിൽ ചൂടുള്ള കഞ്ഞി
കോരിക്കുടിച്ചതോർത്തങ്ങനെ
ഞാനിരുന്നു.
മറക്കുവാനൊക്കുമോ
ബാല്യകാലത്തിലെ എന്റെ,
മധുരംനിറഞ്ഞുള്ളോ രോർമ്മകളെ.