Saturday, January 11, 2025
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 22) '' തൃഷ്ണ '' എന്ന സിനിമയിലെ "...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 22) ” തൃഷ്ണ ” എന്ന സിനിമയിലെ ” മൈനാകം കടലിൽനിന്നുയരുന്നുവോ..” എന്ന ഗാനം.

നിർമല അമ്പാട്ട്

പ്രിയമുള്ളവരേ…
ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

1981- ൽ ഐ. വി. ശശി നിർമ്മിച്ച തൃഷ്ണ എന്ന പടത്തിലെ മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാമിന്റെ സംഗീതവും ജാനകിയുടെ ആലാപനവും ഈഗാനത്തിനെ സ്വർണ്ണത്തിന് സുഗന്ധമെന്ന പോലെ മധുരതരമാക്കി.

വേറിട്ടൊരു സാഹിത്യഭംഗിയാണ് ഈ ഗാനത്തിന് വേണ്ടി ബിച്ചു തിരുമല സ്വീകരിച്ചിരിക്കുന്നത്. അതൊന്ന് നോക്കൂ.

ഉം ……ഉം …….ആ ആ …ആ ..അ ആ …
.ആഹാ ആ ആ ഹാഹാ …..
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ
ഗ ഗ മപ പ മരിനി പനിമ… രിനിധ
ധമപപ മപനിനി പനിസരി ആ ആ ആ ……
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍
തിരയുന്നുവോ (2)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍
പോലെ (2) മൌനങ്ങളാകും
വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും
(മൈനാകം ….)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍
തിരയുന്നുവോ ശിശിരങ്ങള്‍
തിരയുന്നുവോ…
ശിശിരങ്ങള്‍ തിരയുന്നുവോ……

” മഴനീർക്കണമായ് താഴത്ത് വീഴാൻ
വിധി കാത്ത് നിൽക്കും ജലദങ്ങൾ
പോലെ..
മൗനങ്ങളാകും വാല്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടക്കകം എന്നെന്നും.”……

ഈയൊരു ശൈലി മറ്റ് ഗാനസാഹിത്യ ങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

തൊട്ടടുത്ത് ചരണത്തിലും ഇതേപോലെ ഗദ്യത്തിനോട് തൊട്ടുനിൽക്കുന്ന വരികൾ ജാനകിക്ക് മാസ്മരികമായി പാടിയൊതുക്കാൻ കഴിഞ്ഞത് ശ്യാം കൊടുത്ത അതിസമർത്ഥമായ ഈണത്തിന്റെ പ്രത്യേകത തന്നെ.

കടലിൽ ആണ്ടുകിടക്കുന്ന മൈനാഗപാർവ്വതത്തിനെപ്പറ്റി രാമായണത്തിൽ പറയുന്നുണ്ടല്ലോ. ഈ പുണ്യമാസത്തിൽ മൈനാഗത്തിനെപ്പറ്റി ഒരു ഗാനം യാദൃശ്ചികമായാണ് മുന്നിലെത്തിയത്. മൃതസഞ്ജീവനിക്ക് പോകുന്ന ഹനുമാനെ ക്ഷീണം തീർത്തുപോവാനായി മൈനാഗപാർവ്വതം ക്ഷണിക്കുന്നുണ്ട്. രമകാര്യസിദ്ധിക്കായി പോവുന്ന താൻ കാര്യം സാധിച്ചുതിരിച്ചുവരുമ്പോൾ ക്ഷണം സ്വീകരിക്കാമെന്ന് ഹനുമാൻ പറയുന്നുണ്ട്. അതനുസരിച്ച് മൈനാഗം ഹനുമാനെ സൽക്കരിച്ച് അനുഗ്രഹീതനായതായി രാമായണത്തിൽ പറയുന്നു.

നമുക്ക് ഈ മൈനാഗഗാനം കേൾക്കേണ്ടേ..

പ്രിയപ്പെട്ട കൂട്ടുകാരേ ഇഷ്ടമായില്ലേ ഈ ഗാനം? നമ്മുടെ പഴയകാലഗാനങ്ങൾ എത്ര മനോഹരം അല്ലേ?

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സസ്നേഹം,

നിർമല അമ്പാട്ട് 🙏🏾.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments