വ്യാഴം ഗ്രഹത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കാഴ്ചയ്ക്ക് ഇന്ന് (ഡിസംബർ 7) അവസരം ഒരുങ്ങുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്ററിയത്തിൽ രാത്രി ഏഴു മുതൽ എട്ടു വരെ പ്രത്യേക വാനനിരീക്ഷണം സംഘടിപ്പിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വൈകിട്ട് സൂര്യാസ്തമയം മുതൽ കിഴക്കൻ ചക്രവാളത്തിൽ വ്യാഴം ഉദിച്ചുയരും. ഞായറാഴ്ച രാവിലെ സൂര്യൻ ഉദിക്കുമ്പോൾ പടിഞ്ഞാറായി വ്യാഴം അസ്തമിക്കുകയും ചെയ്യും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുഭാഗത്തു വ്യാഴവും നേർരേഖയിൽ വരുന്ന ഒപ്പോസിഷൻ പ്രതിഭാസമാണു ദൃശ്യമാവുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഇന്ററാക്ഷൻ ക്ലാസ് വൈകിട്ട് 6.30 ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഉണ്ടായിരിക്കും.