Friday, November 22, 2024
Homeകേരളംഗോവ മുഖ്യമന്ത്രിയ്ക്ക് സ്നേഹ സമ്മാനമായി അതിവേഗ രേഖചിത്രം

ഗോവ മുഖ്യമന്ത്രിയ്ക്ക് സ്നേഹ സമ്മാനമായി അതിവേഗ രേഖചിത്രം

പത്തനംതിട്ട : കേരളത്തിന്റെ വികസനസാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഗോവ മുഖ്യമന്ത്രി ഡോ : പ്രമോദ് സാവന്ത് നയിച്ച ‘ഇന്റലച്ചൽസ് കോൺക്ളേവിൽ ‘ സെലിബ്രിറ്റി ഗസ്റ്റായി എത്തിയ ജിതേഷ്ജി സംസ്ഥാനത്തിന്റെ വികസന നിർദ്ദേശങ്ങൾക്കൊപ്പം ഗോവ മുഖ്യമന്ത്രിയുടെ തത്സമയ അതിവേഗം രേഖചിത്രവും വരച്ചുനൽകി ഗോവ മുഖ്യന്റെ മനം കവർന്നു.

സമപ്രായക്കാരനായ ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്തുമായി വർഷങ്ങളുടെ മുൻപരിചയമുള്ള ജിതേഷ്ജി ഇക്കഴിഞ്ഞ വർഷം ഗോവയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടതിഥിയായി പങ്കെടുത്ത് ഗോവ മുഖ്യമന്ത്രിയും ഗവർണറും മന്ത്രിമാരും ജനപ്രതിനിധികളും ഐ എ എസ് – ഐ പി എസ് ഓഫീസർമാരുമടങ്ങുന്ന പ്രൌഡസദസ്സിനെ ഗോവ രാജഭവനിൽ ഒരുക്കിയ വേദിയിൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

കേരളത്തിൽ നിന്ന് ഗോവയിലേക്കും ഗോവയിൽ നിന്ന് കേരളത്തിലേക്കും എന്ന നിലയിൽ വന്ദേഭാരത്‌ എക്സ്പ്രസ്സ് ട്രെയിൻ സർവീസ് ക്രമീകരിച്ചാൽ ഇരുസംസ്ഥാനങ്ങളുടെയും ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്ന നിർദ്ദേശവും ജിതേഷ്ജി ഗോവ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യമലയാളി, ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ, ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ജിതേഷ്ജിയെ ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്തും ബി ജെ പി ജില്ലാ പ്രസിഡന്റ് വി ഏ സൂരജും ചേർന്ന് ആദരിച്ചു.

ബി ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് അദ്ധ്യക്ഷതവഹിച്ച ‘ഇന്റലച്ചൽസ് കോൺക്ലെവിൽ ‘ മുൻ പി എസ് സി ചെയർമാനും കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ : കെ എസ് രാധാകൃഷ്ണൻ, ശിലാ മ്യൂസിയം ഡയറക്ടർ ശിലാസന്തോഷ്‌, മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി ഐ മുഹമ്മദ്‌ ഷെരീഫ്, ബി ജെ പി സംസ്ഥാനനേതാക്കളായ കരമന ജയൻ, ബി ജെപി ജില്ലാ സെക്രട്ടറി കെ ബിനുമോൻ, ബി ജെ പി നേതാക്കളായ വി എൻ ഉണ്ണി, വിക്ടർ ടി തോമസ്,റോയ് മാത്യു ന്യുനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ശ്യാം തട്ടയിൽ. പ്രമുഖ ഡയബറ്റോളജിസ്റ് ഡോ പ്രശാന്ത് ശങ്കർ, ഐ എം എ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു

RELATED ARTICLES

Most Popular

Recent Comments