Friday, November 15, 2024
Homeസ്പെഷ്യൽകരുതലിനൊപ്പം ചൂടുള്ള വർത്തമാനവും. ✍ബിജി തോമസ്

കരുതലിനൊപ്പം ചൂടുള്ള വർത്തമാനവും. ✍ബിജി തോമസ്

ബിജി തോമസ്

തെരഞ്ഞെടുപ്പിന്റെ ചൂടും തമ്മിൽ തമ്മിൽ പറഞ്ഞ പോരിന്റെ വാക്കുകളും കൊട്ടിക്കലാശത്തോടെ വോട്ടും ചെയ്ത് നാടും നാട്ടുകാരും ശാന്തമായി. വെയിലിന്റെ ചൂടും,ചൂടിന്റെ കാഠിന്യവും വകവെക്കാതെ സ്വന്തം നേതാവിനുവേണ്ടി പ്രവർത്തിച്ച സമയം അവസാനിച്ചു. ഇനിയൊരു കാത്തിരിപ്പാണ് ഇത്രയും നാൾ രാവും പകലുമില്ലാതെ കഷ്ടപ്പെട്ടതിന്റെ പ്രയോജനം ആളുകളുടെ സമ്മതിദാന അവകാശം അതെങ്ങനെ വിജയത്തിലേക്ക് എത്തിക്കും എന്നുള്ള ചിന്ത നേതാക്കന്മാരെ ഏറെക്കുറെ ആശയക്കുഴപ്പത്തിലാക്കുന്ന നീണ്ട കാത്തിരിപ്പ്.

ചിന്തിക്കുക ആവേശത്തോടെ ചെയ്തിരുന്ന കാര്യങ്ങൾ നേട്ടത്തിലേക്കോ എന്ന ചോദ്യത്തിന് ഇവിടെ പ്രശസ്തിയില്ല എന്തുകൊണ്ടെന്നാൽ മുന്നിലെ മനുഷ്യന്റെ ആവശ്യങ്ങളിൽ കഴിവും ഉത്തരവാദിത്തവും എത്രമാത്രം പ്രയോജനം നൽകുന്നുവോ അതാണ് സമ്മതിദാന അവകാശം. അത് വോട്ടായി നൽകി വിജയിപ്പിക്കുക ശേഷം അവരിലുള്ള വിശ്വാസം നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുക അപ്പോൾ നാട്ടുകാർക്ക് നല്ലൊരു നേതാവിനെയും നല്ലൊരു ജനതെയും കാണാൻ സാധിക്കും.അതാണ് നാടിന്റെ പുരോഗതി.

പൊള്ളയായ വാഗ്ദാനങ്ങൾ പറഞ്ഞു കൊടുത്ത് അണികളെ പ്രലോഭനം കൊള്ളിക്കുമ്പോൾ അതിൽക്കൂടെ നേടുന്ന വിജയത്തിന് ഒരു തുടർച്ച ഉണ്ടാകില്ല എന്നതാണ് സത്യം. കാറ്റിൽ പറക്കുന്ന കൊടി ഒരു അടയാളം ആയിരിക്കണം അതൊരിക്കലും പൊട്ടിപ്പോകുന്ന പട്ടം ആകാതെ സൂക്ഷിക്കുക എന്നതാണ് നേതാക്കൾ ചെയ്യേണ്ട കടമ.

അവകാശം നേടുക, ആവശ്യം പറയുക,വാക്കുകളിൽ അംഗീകാരവും,ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ദൃഢനിശ്ചയവും ഏറെക്കുറെ നന്നായാൽ രാഷ്ട്രീയക്കൊടി നോക്കാതെ ജനനേതാവാകാൻ ഒരു മത്സരാർത്ഥിക്ക് സാധിക്കും. ഇന്നത്തെ നേതാക്കൾ രണ്ട് രീതിയിൽ ഉള്ളവരാണ് ജനഹൃദയങ്ങൾ കീഴടക്കി അവർക്കുവേണ്ടി നിലകൊള്ളുന്നവർ എന്നാൽ മറ്റൊന്ന് സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നവർ. അഭിപ്രായസ്വാതന്ത്ര്യം കടലാസിൽ കുറിച്ച് കുപ്പത്തൊട്ടിയിൽ ചവറുകൾക്കൊപ്പം കരിഞ്ഞ് അവസാനം ചാമ്പലായിട്ടും ദിവസങ്ങളോളം ജനങ്ങൾ ആവശ്യവുമായി മുട്ടുന്ന കതകുകൾ വെറും ചിരിയിൽ മാത്രം ഒതുങ്ങും അത് നേതാക്കന്മാരല്ല പകരം നേതാവാകാൻ കൊതിച്ചവർ മാത്രം.

വോട്ട് ജനപങ്കാളിത്തമാണ്. ഭൂരിപക്ഷം നേടുന്നത് കഴിവും, സൗഹൃദവുമാണ്. ജനങ്ങളെ നോക്കി കൂപ്പുന്ന കൈകളിൽ അവരുടെ വാക്കുകളെക്കൂടെ കേൾക്കാനും നടപ്പിലാക്കാനും കഴിയും എന്നൊരു തീരുമാനമുള്ളവനാണ് യഥാർത്ഥ ജനമുന്നണി. അത് സ്ത്രീയോ, പുരുഷനോ ആരും ആയിക്കൊള്ളട്ടെ.

കാലം മാറി മതവും ജാതിയും നിറവും ഇന്ന് രാഷ്ട്രീയ ചിന്തകളിൽ കടന്നുകൂടി.ബലമുള്ളവർ സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് ഒരു വിനോദമായി തീർന്നു.ഓഫീസുകളിൽ ആവശ്യത്തിന്നുവേണ്ടി സമയം നോക്കാതെ കാത്തിരിക്കേണ്ടി വരുന്നു.പോരാത്തതിന് കുറ്റവും കുറവും പറഞ്ഞ് മാറ്റിനിർത്തുന്ന അവസ്ഥ എത്തി അത് മനുഷ്യനെ വേദനിപ്പിക്കുന്നു. നിഴലിനെപ്പോലും പേടിക്കേണ്ട ഒരു കാലഘട്ടത്തിലേക്ക് എത്തി. തമ്മിൽ തല്ലി മരണത്തിലേക്ക് എത്തിയിട്ടും മനസ്സിലാക്കാൻ മറക്കുന്ന മനുഷ്യരാണ് കൂടുതലും.

സ്വന്തം നിലപാടിൽ ഉറച്ചുനില്ക്കുക, വോട്ട് പാഴാക്കാതിരിക്കുക. വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് അതിനുള്ള സംവിധാനം ഒരുക്കുക. എല്ലാം ഒരു ക്ഷമയോടെ കാത്തിരിക്കുക. അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുക. സ്വയം വിധിക്കാതെ നാളെയെക്കുറിച്ച് ചിന്തിക്കുക.

ബിജി തോമസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments