Thursday, December 26, 2024
Homeഅമേരിക്കശ്രീ കോവിൽ ദർശനം (14) 'ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം' ✍ അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (14) ‘ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം’ ✍ അവതരണം: സൈമശങ്കർ മൈസൂർ.

സൈമ ശങ്കർ മൈസൂർ.

ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ജങ്ക്ക്ഷനിലെ മേല്പാലത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ, ഇടപ്പള്ളി ഹൈസ്കൂൾ ബസ് സ്റ്റോപ്പിനും ഇടപ്പള്ളി പള്ളിക്കും ഇടക്കുള്ള ” ഗണപതി ടെംപിൾ റോഡി ലാണ് മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി സ്വരൂപത്തിൻറെ മധ്യഭാഗത്താണ് കിഴക്ക് അഭിമുഖമായി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ഗണപതി ഭഗവാൻറെ വിശേഷചൈതന്യം നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രം. ഗണേശപ്രീതിക്കായി വർഷത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട ക്ഷേത്രമാണിത്. ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമായതിനാൽ കൊട്ടാരം വക ഗണപതിക്ഷേത്രം എന്നും അറിയപ്പെടുന്നു. കൊട്ടാരത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പഴയ ‘ഇടപ്പള്ളി’ രാജ്യത്തിൻറെ ഹൃദയഭാഗമാണ് ദേവൻകുളങ്ങര. ‘തേവൻ’കുളങ്ങര എന്നായിരുന്നു ആദ്യകാലത്ത് പറയാറുണ്ടായിരുന്നത്. ഇടപ്പള്ളി കൊട്ടാരം, ഗണപതിയമ്പലം, തൃക്കോവിൽ ക്ഷേത്രം, ദേവീക്ഷേത്രം, മഹാകവി ചങ്ങമ്പുഴയുടെ തറവാട് എന്നിവയൊക്കെ ഈ പ്രദേശത്താണ്. ചങ്ങമ്പുഴ അന്ത്യവിശ്രമം കൊള്ളുന്നതും, കവിയുടെ സ്മരണ നിലനിർത്തുന്ന ചങ്ങമ്പുഴ പാർക്കും ഗ്രന്ഥശാലയും ഇവിടെത്തന്നെ.

ഇടപ്പള്ളി രാജവംശത്തിൻറെ കുലദേവതയായ ‘ഗണപതി’യുടെ ക്ഷേത്രം സ്വരൂപത്തിൻറെ നാലുകെട്ടിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി ഗണപതിയുടെ പ്രധാന വഴിപാട് ‘കൂട്ടപ്പം’ ആണ്. തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ ദശകങ്ങൾക്ക് മുമ്പുവരെ ‘തൂക്കം’ നടന്നിരുന്നു എന്ന് പറയപ്പെടുന്നു.

പത്നീസമേതനും ദശഹസ്തനുമായ മഹാഗണപതി ഭാവമാണ് ഈ ക്ഷേത്രത്തിൽ. വിഗ്രഹപ്രതിഷ്ഠ നടത്താത്ത ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താൽ പ്രത്യേക ഉത്സവമോ ആഘോഷങ്ങളോ ക്ഷേത്രത്തിൽ നടക്കാറില്ല. നിത്യേന ഭഗവാൻറെ പഞ്ചലോഹ വിഗ്രഹത്തിൽ മൂന്നു നേരം പൂജ നടക്കാറുണ്ട്.
കൊട്ടാരത്തിലെ പുല കാലഘട്ടങ്ങളിൽ ഈ പഞ്ചലോഹ വിഗ്രഹം തൃക്കണാവും ക്ഷേത്രത്തിലേക്കു മാറ്റി നിത്യപൂജകൾ സമർപ്പിക്കും. ക്ഷേത്രത്തിനടുത്തു നാഗത്തറയും ഉണ്ട്.

വിനായകചതുർഥി ദിനത്തിൽ ഇവിടെ പ്രത്യേക പൂജകൾ നടത്താറുണ്ട് .അഭീഷ്ടസിദ്ധിക്കും തടസ്സങ്ങളും കഷ്ടതകളും നീങ്ങി അനുയോജ്യമായ ജോലി ലഭിക്കുന്നതിനും ക്ഷേത്രത്തിൽ ഉണ്ണിയപ്പ നിവേദ്യം വഴിപാടായി സമർപ്പിക്കുന്നത് വിശേഷമാണ്. നെയ്പ്പായസമാണ് മറ്റൊരു പ്രധാന വഴിപാട്. കറുകമാല ,നെയ്യ്‌ വിളക്ക് , നാളികേരമുടയ്ക്കൽ എന്നീ ഗണേശ പ്രീതികരമായ വഴിപാടുകളും സമർപ്പിക്കാറുണ്ട്.

സൈമ ശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments