Monday, December 23, 2024
Homeമതംഗുഡ് ഗാവ് ക്ഷേത്രങ്ങൾ (പാർട്ട്‌ -2) ✍ജിഷ ദിലീപ് ഡൽഹി

ഗുഡ് ഗാവ് ക്ഷേത്രങ്ങൾ (പാർട്ട്‌ -2) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

വർഷം മുഴുവൻ തുറന്നിരിക്കുന്നതും, ഉഗ്രമൂർത്തി ദേവിക്ക് സമർപ്പിച്ചിരിക്കുന്നതുമായ ക്ഷേത്രമാണ് ശ്രീ മഹാകാളി മന്ദിർ. ഗുഡ് ഗാവ് ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും സാംസ്കാരിക പ്രാധാന്യമുള്ള ഈ ക്ഷേത്രം ആത്മീയ ഭക്തി കേന്ദ്രമാണ്. രാവിലെ ആറ് മുതൽ രാത്രി 9 വരെയാണ് ഈ ക്ഷേത്ര ദർശന സമയം.

അത്ഭുത ദേവാലയമായി കണക്കാക്കപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് ബാബ മോഹൻ റാം മന്ദിർ.അനുഗ്രഹത്തിനായി ഭക്തർ വർഷം മുഴുവൻ ഇവിടെ സന്ദർശിക്കുന്നു.

ഭക്തിയുടെയും ശാശ്വത സ്നേഹത്തിന്റെയും പ്രതീകമായ മറ്റൊരു ക്ഷേത്രമാണ് ശ്രീ രാധാകൃഷ്ണ മന്ദിർ. ഉത്സവ വേളകളിൽ പ്രത്യേക ആഘോഷങ്ങൾ നടത്തപ്പെടുന്ന ഈ ക്ഷേത്രം വർഷം മുഴുവനും തുറന്നിരിക്കുന്നു.

നഗരത്തിന്റെ തിരക്കിൽ നിന്നും ആത്മീയമായ സാമീപ്യമേകുന്ന ഒരു ധ്യാന ത്തിനനുയോജ്യമായ ഒരു സ്ഥലമാണ് ഗുഡ്ഗാവിൽ സ്ഥിതി ചെയ്യുന്ന ഗോപിനാഥ് മന്ദിർ. ശാന്തതയുള്ള ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് ഇവിടം. രാവിലെ ആറു മുതൽ രാത്രി 8 വരെയാണ് ഇവിടെയുള്ള ദർശന സമയം.

ഏതാണ്ട് പള്ളിയോട് സാമ്യമുള്ളതും മൂന്ന് താഴികൾ കുടങ്ങളുടെ ഘടനയോട് കൂടിയ ഒരു ക്ഷേത്രമാണ് ഗുഡ് ഗാവിലെ അശോക് വിഹാറിൽ സ്ഥിതി ചെയ്യുന്ന സീതാറാം മന്ദിർ.

ഗുരുദ്വാര ആചരിക്കുന്ന നിരവധി ആചാരങ്ങൾ പിന്തുടരുന്ന ഈ ക്ഷേത്രം ഗുഡ് ഗാവിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. രാവിലെ അഞ്ചു മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാലു മുതൽ 9 വരെയുമാണ് ഇവിടെയുള്ള ദർശന സമയം.

തികച്ചും വ്യത്യസ്തത പുലർത്തുന്ന മറ്റൊരു ക്ഷേത്രമാണ് 24-മത്തെ തീർത്ഥങ്കരനായ മഹാവീരന് വേണ്ടി പണികഴിപ്പിച്ച പുണ്യ ക്ഷേത്രമായ ദിഗംബർ ക്ഷേത്രം( പ്രശസ്തമായ ജൈന ക്ഷേത്രങ്ങളിൽ ഒന്ന്) ജൈനമത്തെക്കുറിച്ച് കൂടുതൽ അറിവ് നൽകുന്ന ഒരു പുസ്തകശാലയും അനേകം പുരാവസ്തുക്കളും അവിടെയുണ്ട്.

ഗുഡ് ഗാവ് ക്ഷേത്രങ്ങൾക്ക് പലതിനും സമ്പന്നമായ ചരിത്രമുണ്ട്. നിരവധി പൂജകളും ആചാരങ്ങളും ഇവിടെയുള്ള ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. അതിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് വർഷം മുഴുവനും വ്യാഴാഴ്ചകളിൽ സായ് കാ അംഗനിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ. മറ്റൊന്നുകൂടി വസൂരിയിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഷീറ്റ് ല മാതാമന്ദിർ ചരിത്രപരവും സാംസ്കാരികപരവുമായ പ്രാധാന്യ മുള്ള ഒരു ക്ഷേത്രമാണ്.

✍ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments