ഭക്തരെ…
ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല്, ആ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രധാന ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ സർവ്വസൈന്യാധിപ എന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന്റെ അഥവാ ദേവിയുടെ വാഹനം, ഉദാഹരണത്തിന്, ശിവക്ഷേത്രത്തിലെ നന്ദി ദേവന്റെ പ്രതിഷ്ഠ, സദാസമയവും ശ്രീകോവിലിലെ ദേവനെ നോക്കിയിരിക്കുന്നത് പോലെ, വലിയ ബലിക്കല്ലിലെ സർവ്വസൈന്യാധിപൻ അഥവാ സർവ്വസൈന്യാധിപ സങ്കൽപ്പവും സദാസമയവും കണ്ണിമ വെട്ടാതെ ശ്രീകോവിലിലെ ദേവനെ/ ദേവിയെ നോക്കി ഇരിക്കുന്നതായാണ് സങ്കൽപ്പം.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പുരുഷനാണെങ്കിൽ (ദേവന്‍) പുരുഷ സൈന്യാധിപനും, സ്ത്രീയാണെങ്കിൽ (ദേവി) സ്ത്രീ സൈന്യാധിപയും ആയിരിക്കും.
ഓരോ ദേവനും ദേവിക്കും പ്രത്യേകം സൈന്യാധിപൻ/സൈന്യാധിപയെ കല്പിച്ചിട്ടുണ്ട്.
കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യധാര ദേവിദേവന്മാരുടെ സര്‍വ്വസൈന്യാധിപർ:
ശിവൻ-ഹരസേനൻ
വിഷ്ണു-ഹരിസേനൻ
ഗണപതി-വിഘ്‌നസേനൻ
ശാസ്താവ്-ശാസ്ത്രുസേനൻ
സുബ്രഹ്‌മണ്യൻ-സ്‌കന്ദസേനൻ
ദുർഗ്ഗ-ബ്രാഹ്‌മി
ഭദ്രകാളി-സർവ്വേശ്വരി.
എന്നിങ്ങനെ ആണ്.
ഭക്തരെ….
നാമജപത്തിന്‍റെ ഫലമെന്തെന്ന് കൂടി മനസ്സിലാക്കാം
പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും.
നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്.
പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല.
നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.
അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.
ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല.
ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.
എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും.
ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.
നാമജപ, ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക് ശാന്തി നല്‍കുന്നു.
അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം.
നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.
നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.
ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.
ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.
ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.
ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്.
നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു.
നല്ല അവതരണം
നാമജപമന്ത്രണത്തെ കുറിച്ച് പുതിയ അറിവ്
Nice Article