Friday, October 18, 2024
Homeനാട്ടുവാർത്തകല്ലേലികാവില്‍ കർക്കടക വാവ് ബലി തർപ്പണം : ആഗസ്റ്റ് മൂന്നിന്

കല്ലേലികാവില്‍ കർക്കടക വാവ് ബലി തർപ്പണം : ആഗസ്റ്റ് മൂന്നിന്

പത്തനംതിട്ട –കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം ) കർക്കടക വാവ് ബലി തർപ്പണം, പിതൃ പൂജ 1001 കരിക്ക് പടേനി 1001 മുറുക്കാൻ സമർപ്പണംഎന്നിവ 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ നടക്കും . ഇതിന് മുന്നോടിയായി വിളംബര നോട്ടീസ് പ്രകാശനം ചെയ്തു .

കര്‍ക്കടക വാവ് ബലി തര്‍പ്പണത്തോട് അനുബന്ധിച്ചുള്ള 1001 കരിക്ക് പടേനി 1001 മുറുക്കാൻ സമര്‍പ്പണവും അന്നേ ദിവസം രാവിലെ പത്തു മണി മുതല്‍ നടക്കും .

താംബൂല സമർപ്പണം, പൊങ്കാല, ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്,ആനയൂട്ട്, നാഗയൂട്ട്,നാഗപ്പാട്ട്, പ്രഭാതപൂജ, അന്നദാനം, ആദ്യ ഉരു മണിയൻ പൂജ,പിതൃ പൂജ,ആശാൻ പൂജ, പർണ്ണ ശാല പൂജ,ദീപാരാധന, ദീപകാഴ്ച്ച,ചെണ്ടമേളം, വാവൂട്ട് എന്നിവ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments