Monday, November 25, 2024
Homeഅമേരിക്കട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ആഗസ്റ്റ് 31-ന് കേളികൊട്ടുയരുകയായ്.

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ആഗസ്റ്റ് 31-ന് കേളികൊട്ടുയരുകയായ്.

ജീമോൻ ജോർജ്, ഫിലഡൽഫിയ

ഫിലഡൽഫിയ: സാഹോദരീയ നഗരത്തിലെ ഇതര സാമുഹിക സാംസ്‌കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 31-ാം തീയതി ശനിയാഴ്ച‌ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ ഫിലഡൽഫിയ സെ.തോമസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൻറെ ആഡിറ്റോറിയത്തിൽ വച്ച് (608, Welsh Rd, Philadelphia, PA, 19115) വളരെ വിപുലമായിട്ട് നടത്തുന്നതാണ്.

പ്രവാസി മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായ ‘ആരവം 2024’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും, ട്രൈസ്റ്റേറ്റ് കേരള ഫോറമിൻ്റെ ഓണാഘോഷങ്ങൾ പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്തവും നൂതനവുമായിരിക്കുമെന്നും അഭിലാഷ് ജോൺ(ചെയർമാൻ, ട്രൈസ്‌റ്റേറ്റ് കേരള ഫോറം) അറിയിച്ചു.

തനി മലയാള തനിമയോടു കൂടിയ ഹരിതകേരളീയ പശ്ചാത്തലത്തിലുള്ള ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്‌റ്റേറ്റ് കേരള ഫോറം ജനങ്ങൾക്കായി ഒരുക്കുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ആവശ്യമാണെന്നും ഫിലിപ്പോസ് ചെറിയാൻ (ട്രഷറാർ, ട്രൈസ്‌റ്റേറ്റ് കേരള ഫോറം) പറയുകയുണ്ടായി. ഭാവി തലമുറയിലൂടെ മലയാള നാടിൻ്റെ ചരിത്രപരമായ ഗുഹാതുരത്വമുണർത്തുന്ന ഓർമ്മകൾ പരസ്പരം പങ്കുവെക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നതെന്ന് ബിനു മാത്യു(ജന.സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു. വരുംതലമുറയിലേക്ക് നാടിൻറെ ചരിത്രപരമായ പൈതൃകങ്ങൾ പങ്കുവെക്കുന്നതിനായിട്ട് സാമൂഹിക, സാംസ്‌കാരിക വേദികളിലാണ് ഓണാഘോഷങ്ങൾ നടത്തേണ്ടതെന്ന് ജോബി ജോർജ്ജ്(ചെയർമാൻ, ഓണാഘോഷം) പറയുകയുണ്ടായി.

മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ പ്രവാസികളുടെ ഇടയിൽ ആഘോഷിച്ചുവരുന്ന ഓണാഘോഷത്തിൽ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള കേരളീയ സാംസ്‌കാരികത വിളിച്ചോതുന്ന ഘോഷയാത്ര പൊതുസമ്മേളനം ചെണ്ടമേളം മാവേലി മന്നൻ്റെ എഴുന്നള്ളത്ത്, മെഗാതിരുവാതിര, അത്തപൂക്കളം, അവാർഡുദാനങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, കർഷക രത്നം അവാർഡു ദാനം, മലയാളി മങ്ക-മന്നൻ മത്സരം, ഓട്ടംതുള്ളൽ, കഥകളി, പുലികളി, മോഹിനിയാട്ടം, വിവിധ നൃത്തവിദ്യാലയങ്ങളുടെ നൃത്തങ്ങൾ, സംഗീത സാന്ദ്രമായ ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്തമായ കലാപരിപാടികൾ ഒരുക്കിയിട്ടുള്ളതായി വിൻസെൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ) അറിയിക്കുകയുണ്ടായി.

അലക്സ് തോമസ്, ജോർജ് ഓലിക്കൽ, സാജൻ വർഗീസ്, സുധാകർത്ത, സുരേഷ് നായർ, ജോൺ പണിക്കർ, രാജൻ ശമുവേൽ, റോണി വർഗീസ്, കുര്യൻ രാജൻ, ജോർജ്ജ് നടവയൽ, സുമോദ് നെല്ലികാല, ജോസഫ് മാണി, ജോർജുകുട്ടി ലൂക്കോസ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസെന്റ്, ആശാ അഗസ്റ്റിൻ, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സാറാ ഐപ്പ്, അലക്‌സ് ബാബു, ജോർജി കടവിൽ, പി.കെ. സോമരാജൻ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ, ഓണാഘോഷ മഹോത്സവത്തിൻ്റെ വൻവിജയത്തിനായിട്ടുള്ള വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പ്രതകുറിപ്പിൽ അറിയിക്കുകയുണ്ടായി.

വാർത്ത: ജീമോൻ ജോർജ്, ഫിലഡൽഫിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments