Thursday, September 19, 2024
Homeകേരളം108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാര്‍ നടത്തി വന്ന സമരങ്ങള്‍ പിന്‍വലിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരങ്ങള്‍ പിന്‍ വലിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു .

ജൂണ്‍ മാസം ലഭിക്കാന്‍ ഉള്ള ശമ്പളം ഈ മാസം 30 ന് നല്‍കാന്‍ ധാരണയായി . തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും പത്താം തീയതി നല്‍കുവാനും തീരുമാനം എടുത്തു .108 ആംബുലന്‍സ്സുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കും .സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് എതിരെ നടപടി ഉണ്ടാകില്ല . തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാനും ചര്‍ച്ചയില്‍ തീരുമാനം എടുത്തു .

എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചതിനെ തുടര്‍ന്നാണ്‌ സമരത്തിന് തുടക്കമായത് . സൂചന സമരം നടത്തി എങ്കിലും ഫലം കാണാത്തതിനാല്‍ ആംബുലന്‍സ് ഓട്ടം നിര്‍ത്തിവെച്ചുള്ള സമരം ആണ് ഇന്ന് നടന്നത് .

എംആർഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടന്നത് . കേരള സ്‌റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആണ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സമരം നടത്തിയത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments