Logo Below Image
Friday, May 16, 2025
Logo Below Image
Homeഅമേരിക്കവീഴാതെ പിടിച്ച കരങ്ങളേ.. നിങ്ങൾക്ക് നന്ദി...🙏🙏🙏

വീഴാതെ പിടിച്ച കരങ്ങളേ.. നിങ്ങൾക്ക് നന്ദി…🙏🙏🙏

ഷാജി സാമുവൽ (ഫൊക്കാന ആർ. വി. പി)

ഫിലഡൽഫിയ: സംഘടനകളുടെ സംഘടനയായ ഫൊക്കാന എന്ന മഹാ പ്രസ്ഥാനത്തിന്റെ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ ഇലക്ഷനിൽ ആദരണീയനായ ഡോ. സജിമോൻ ആന്റണി നേതൃത്വം കൊടുത്ത ഡ്രീം ടീമിനൊപ്പം ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്റായി മത്സരിച്ച എന്നെയും വിജയ സോപാനത്തിലെത്തിച്ച പ്രിയപ്പെട്ട വോട്ടർമാരോടും, സഹപ്രവർത്തകരോടും, എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടുമുള്ള എന്റെ നന്ദിയും, സ്നേഹവും, കടപ്പാടും ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുവാൻ ഞാൻ ഈ സമയം വിനിയോഗിക്കട്ടെ.

2024 – 2026 കാലയളവിലേക്കുള്ള ഇലക്ഷനിൽ ഒരു സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ എന്നിൽ വിശ്വാസമർപ്പിച്ച്, എനിക്ക് അനുവാദവും സപ്പോർട്ടും തന്ന മാപ്പ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എന്റെ മാതൃ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ നേതൃത്വനിരയോടും, മാപ്പ് കുടുംബത്തോടുമുള്ള അകൈതവമായ നന്ദി ഇത്തരുണത്തിൽ ഞാൻ പ്രത്യേകം  അറിയിക്കുന്നു..

എന്റെ പ്രിയ സുഹൃത്ത് ലിബിൻ പുന്നശ്ശേരിയും മറ്റ് സഹപ്രവർത്തകരും, സ്നേഹിതരും പറഞ്ഞതുപോലെ…, ‘നേടുന്ന ഭൂരിപക്ഷത്തിന്റെ പെരുപ്പത്തിലല്ല, വിജയത്തിളക്കത്തിനാണ് പ്രാധാന്യം’. പരാജയത്തിന്റെ പടുകുഴിയിലേക്ക് ആണ്ടുപോകാതെ, എന്നെ വീഴാതെ പിടിച്ച ദൈവകരങ്ങൾക്ക് നന്ദി. നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസവും ആത്മാർത്ഥതയും നഷ്ടപ്പെടാത് എന്നും ഞാൻ കാത്തുസൂക്ഷിക്കും.

സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള “ഡ്രീം ടീം” എന്ന വിജയത്തേരിലേറി അടുത്ത രണ്ടുവർഷക്കാലം ഫൊക്കാനയുടെ നന്മയ്ക്കുവേണ്ടി നിങ്ങളോടൊപ്പം ചേർന്ന് അക്ഷീണം പ്രവർത്തിക്കുവാൻ അവസരമൊരുക്കി ചേർത്തുനിർത്തിയ എല്ലാ നല്ലവരായ ഫൊക്കാന പ്രവർത്തകർക്കും, ഡെലിഗേറ്റുകൾക്കും, സ്നേഹിതർക്കും അകൈതവമായ നന്ദിയും സ്നേഹവും ഒരിക്കൽക്കൂടി അർപ്പിക്കട്ടെ. വീണ്ടും നിങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ എന്നോടൊപ്പം  എന്നുമുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വീഴാതെ പിടിച്ച കരങ്ങളേ.. നിങ്ങൾക്ക് നന്ദി…🙏🙏🙏

സ്നേഹപൂർവ്വം നിങ്ങളുടെ,

ഷാജി സാമുവൽ (ഫൊക്കാന ആർ. വി. പി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ