വൈദിക കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത പുരാതന പട്ടണമാണ് പിഞ്ചോർ.
ഇന്ത്യയിലെ ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ പിഞ്ചോർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശാലമായ മുഗൾ ഉദ്യാനമാണ് യാദവീന്ദ്ര ഗാർഡൻസ് എന്നറിയപ്പെടുന്ന പിഞ്ചോർ ഉദ്യാനം.
ഹരിയാനയുടെ പാരമ്പര്യവും സംസ്കാരവും പ്രകടമാക്കുന്ന പിഞ്ചോർ പൈതൃക ഉത്സവം എല്ലാ വർഷവും ഹരിയാനയിലെ പിഞ്ചോറിലാണ് നടത്തുന്നത്.
പിഞ്ചോർ പട്ടണത്തെയും സമ്പന്നമായ പൈതൃകങ്ങളെയും പൂന്തോട്ടങ്ങളെയും പ്രദർശിപ്പിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനും ആയിട്ട് സർക്കാർ വികസിപ്പിച്ചെടുത്ത ഒരു മേളയാണിത്. (നിറം മങ്ങിത്തുടങ്ങിയ പിഞ്ചോറിന്റെ പ്രാധാന്യം ഉയർത്തുകയെന്നതാണ് ഈ ഉത്സവം നടത്തുന്നതിന്റെ ലക്ഷ്യം.)
പൂന്തോട്ടങ്ങൾക്കും വിനോദസഞ്ചാരകേന്ദ്രത്തിനും പ്രസിദ്ധമാണ് പിഞ്ചോർ. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ചരിത്രപ്രസിദ്ധമായ മുഗൾ ഉദ്യാനങ്ങളിൽ ഒന്നായ പിഞ്ചോർ ഉദ്യാനം. മുഗൾ ഭരണാധികാരികളുടെ വിശ്രമകേന്ദ്രമായി രൂപകല്പന ചെയ്ത ഈ പിഞ്ചോർ ഉദ്യാനം ഇസ്ലാമിക് സിഖ് വാസ്തുവിദ്യയുടെയും സംയോജനമാണ്.
1669ൽ മുഗൾ ഭരണാധികാരിയായ ഔറംഗസീബിന്റെ വാസ്തു ശില്പിയായ നവാബ് ഫിദായി ഖാനാണ് പിഞ്ചോർ ഉദ്യാന രൂപ കല്പനക്കായി നിയോഗിക്കപ്പെട്ടത് എങ്കിലും പാട്യാല നാട്ടുരാജ്യത്തിലെ മഹാരാജ യാദവീന്ദ്ര സിംഗിന്റെ കീഴിൽ നവീകരണത്തിന് വിധേയമായി. അങ്ങനെയാണ് പിഞ്ചോർ ഉദ്യാനത്തിന് ഇന്ന് അറിയപ്പെടുന്ന യാദവീന്ദ്ര ഗാർഡൻ എന്ന പേര് ലഭിച്ചത്. അതിമനോഹരമായ പച്ചപ്പും ശാന്തമായ അന്തരീക്ഷത്താൽ സന്ദർശകരെ ആകർഷിക്കുന്നതുമായ ഈ ഉദ്യാനം മുഗൾ രജപുത്ര വാസ്തുവിദ്യ ശൈലികളുടെ സാക്ഷ്യപത്രമായി ഇന്നും നിലകൊള്ളുന്നു.
മുഗൾ വാസ്തുവിദ്യയുടെ നാഴികക്കല്ലായ ചാർബാഗ് മാതൃകയ്ക്ക് സമാനമാണ് പൂന്തോട്ടത്തിന്റെ ഫ്ലോർ പ്ലാൻ. ഗാർഡൻ ക്രമീകരണത്തിന്റെ 7 അവരോഹണം നിലകൾ തുടക്കത്തിൽ മുഗൾ കാലഘട്ടത്തിലാണ് രൂപകൽപ്പന ചെയ്തത്. എങ്കിലും പിന്നീട് ഹിമാചൽ പ്രദേശിലെ ഹിൽ ഭരണാധികാരികൾ, ഗൂർഖകൾ മുതൽ പട്യാലയിലെ രാജകീയ ഭവനം വരെ വിവിധ കൈകളിലായിരുന്നു.പിന്നീട് ഹരിയാന സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഹരിയാന ടൂറിസം വകുപ്പിന്റെ കീഴിലാണ്. ഹരിയാനയിലെ പിഞ്ചോറിൽ നടത്തപ്പെടുന്ന പിഞ്ചോർ പൈതൃക ഉത്സവം എല്ലാ വർഷവും ഒക്ടോബർ മാസത്തിലാണ് ആഘോഷിക്കുന്നത്.
വിനോദസഞ്ചാര ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ഈ ഫെസ്റ്റിവലിൽ കലാപ്രദർശനം നടത്താനായി ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ എത്തിച്ചേരുന്നു
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഈ ഉദ്യാനം എല്ലാവർഷവും പരിപാടിക്ക് കേന്ദ്രമാകുന്നു. മനോഹരമായ് അലങ്കരിക്കപ്പെടുന്ന യാദവീന്ദ്ര ഉദ്യാനം വേദ കാലഘട്ടത്തെയും മുഗൾ കാലഘട്ടത്തെയും പ്രതിഫലിപ്പിക്കുന്നു.
കാഴ്ചക്കാരുടെ കണ്ണിന് കുളിർമയേകുന്ന അലങ്കാരങ്ങളും, നിരവധി തരത്തിലുള്ള നൃത്തങ്ങളും സംഗീതവും തദവസരത്തിൽ അവിസ്മരണീയമാക്കുന്നു.
ഹരിയാന ടൂറിസം വകുപ്പും മറ്റ് സംസ്ഥാന സ്ഥാപനങ്ങളുമാണ് പിഞ്ചോർ പൈതൃക ഉത്സവത്തിന്റെ വാർഷിക പരിപാടികൾക്ക് പിന്തുണയ്ക്കുന്നത്.
പിഞ്ചോർ പൈതൃക ഉത്സവത്തിലൂടെ പുരാതന സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കപ്പെടുന്നു.
തുടരും …