കൊല്ലം: കേരള സർവ്വകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ അറസ്റ്റിൽ. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. സംവിധായകനിൽ നിന്നും നിരവധി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ബിരുദാനന്ത ബിരുദ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു.
കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ സൈനുദ്ദീൻ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.