Saturday, January 11, 2025
Homeകേരളംകാലവർഷക്കെടുതി: അവശ്യസർവ്വീസ് ജീവനക്കാരെ സജ്ജരാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു

കാലവർഷക്കെടുതി: അവശ്യസർവ്വീസ് ജീവനക്കാരെ സജ്ജരാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു

സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തീവ്രമഴമുന്നറിയിപ്പ് നൽകിയിട്ടുമുള്ള സാഹചര്യത്തിൽ അവശ്യസർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീർഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.

ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിർത്തുന്നതിന് എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. കൂടുതൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത മുൻനിർത്തി ഏതുതരത്തിലുള്ള ദുരന്ത സാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments