ഇന്ത്യൻ ആധുനിക ചിത്രകലാരംഗത്തെ അറിയപ്പെടുന്ന കലാകാരന്മാരിൽ
ശ്രദ്ധേയനായ കലാകാരനാണ് ജാമിനി റോയ്….ഗ്രാമ്യ ദൃശ്യങ്ങളും ഗ്രാമീണരെയും ചിത്രീകരിക്കുകയും നാടോടി കലകളിലെ പാരമ്പര്യമുൾക്കൊണ്ട രചനകളാൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലക്ഷക്കണക്കിന് രൂപ വിലയിട്ടിരുന്ന ചിത്രങ്ങളായിരുന്നു ആ കലാകാരന്‍റേത്, ലണ്ടനിലും ന്യൂയോര്‍ക്കിലും അദ്ദേഹം തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെ വഴിയും ചിന്തകളും എപ്പോഴും വേറിട്ടതായിരുന്നു. രാമായണം മുതൽ ക്രിസ്തു വരെയുള്ള മഹാത്മാഗാന്ധിയെപ്പോലുള്ള സമകാലിക വ്യക്തികളുടെ ഛായാചിത്രങ്ങൾ വരെ റോയിയുടെ വിഷയമായിരുന്നു .
പശ്ചിമബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച ജാമിനി റോയ് കല്‍ക്കത്തയിലെ ഗവ. സ്കൂള്‍ ഓഫ് ആര്‍ട്സിലാണ് ചിത്രകല പഠിക്കാന്‍ ചേര്‍ന്നത്. ബ്രിട്ടീഷ് അക്കാദമിക ശൈലിയിലുള്ള പരിശീലനമാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ അദ്ദേഹം സ്വന്തമായ ശൈലി വികസിപ്പിച്ചെടുത്തു.
നാടന്‍ശൈലിയായിരുന്നു അദ്ദേഹത്തിന്. ഗ്രാമത്തിലെ ദൃശ്യങ്ങളും നാടോടികലകളുമെല്ലാം അതില്‍ നിറഞ്ഞുനിന്നു.നാടോടി ശൈലികളെ മുറുകെ പിടിക്കുമ്പോഴും അതിലൂടെ സ്വയം വികസിപ്പിച്ചെടുത്ത ആധുനികതയുടെ രൂപം കൂടി ജാമിനി റോയ് തന്‍റെ ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്നു
അമ്മയും കുഞ്ഞും, സ്ത്രീ, ബാവുൽ ഗായകർ, പൂച്ചകൾ ചെമ്മീൻ പങ്കിടുന്നത് തുടങ്ങി നിത്യജീവിതത്തിലെ ദൃശ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാ വിഷയങ്ങൾ. യേശു ക്രിസ്തുവിൻറെ ജീവിതം ചിത്രീകരിച്ച ചിത്രപരമ്പര അദ്ദേഹത്തിന്റെ ഏറ്റവും ധൈര്യപൂർണ്ണവും ശ്രദ്ധേയവുമായ പരീക്ഷണമായി കരുതപ്പെടുന്നു.
ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രശംസിക്കപ്പെട്ടു. ലണ്ടനിലും ന്യൂയോര്‍ക്കിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്‍റെ ചിത്രങ്ങള്‍ അദ്ദേഹം വിറ്റത് വെറും 350 രൂപയ്ക്കാണ്. കല എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ഒന്നാവണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത.
1972 ഏപ്രിൽ 27 ന് വർണ്ണങ്ങളുടെ ലോകത്ത് നിന്നും കലാപരീക്ഷണങ്ങളുടെ കുലപതി യാത്രയായ്..അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൽ നിന്ന് ഒരു അവാർഡ് ലഭിക്കാനുള്ള ക്ഷണം അദ്ദേഹം ഒരിക്കൽ നിരസിച്ചിരുന്നു. എന്നാൽ, ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഒരു ദേശീയ കലാകാരനായി പ്രഖ്യാപിക്കുകയും. മരണശേഷം അദ്ദേഹത്തിന്റെ വീടിന്റെ ഒരു ഭാഗം ഗാലറിയായി സംരക്ഷിക്കുകയും ചെയ്തു.