Saturday, December 21, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: 'ഐൻസ്റ്റിൻ' ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘ഐൻസ്റ്റിൻ’ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

പ്രകാശത്തെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചം ലോകമാകെ വിതറുകയും,
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞനാണ് ഐന്‍സ്റ്റിന്‍. ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ ആപേക്ഷികതാ സിദ്ധാന്തം ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ ലോക പ്രശസ്തനാക്കി….

. ജർമ്മനിയിലെ ഉലമിൽ ഹെർമൻഐസ്റ്റീനിന്റെയും പൗളിന്റെയും മകനായി ജനിച്ചു. പിതാവ് ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐൻസ്റ്റിൻ. അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു.

വിദ്യാസമ്പന്നയും കുലീനയുമായ അമ്മയിലൂടെയാണ് ഐന്‍സ്റ്റിന്‍ ശാസ്ത്രത്തേയും സംഗീതത്തേയും തൊട്ടറിഞ്ഞത്..ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.

സ്കൂൾ വിദ്യാഭ്യാസം അദ്ദേഹത്തിന് കഷ്ടതകൾ നിറഞ്ഞതായിരുന്നു.
അദ്ധ്യാപകരുടെ ചോദ്യങ്ങൾക്കൊന്നും ശരിയായ ഉത്തരം കൊടുക്കാൻ കുഞ്ഞു ആൽബെർട്ടിന് കഴിഞ്ഞില്ല.. മാത്രമല്ല നിരന്തരം സംശയങ്ങൾ ചോദിച്ചു അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമായിരുന്നു. അദ്ധ്യാപകരും സഹപാഠികളും മരമണ്ടൻ എന്ന് വിധിയെഴുതിയ ആ മഹാപ്രതിഭാ ശാലിയുടെ അനുഭവങ്ങൾ എക്കാലത്തും അദ്ധ്യാപകർക്ക് ഒരു ഗുണപാഠം തന്നെ.

ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റിൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാ‍രനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റിന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം.

വിദ്യാഭ്യാസ കാലത്ത് കണക്കും ഫിസിക്‌സുമായിരുന്നു ഇഷ്ടവിഷയം. എന്നാല്‍ വിഷയം ക്ലാസ്മുറിയില്‍ പഠിക്കുന്ന കാര്യം ഐന്‍സ്റ്റിന് അത്ര ഇഷ്ടമൊന്നുമല്ലായിരുന്നു. സ്‌കൂള്‍ സിലബസിലെ പഠനത്തേക്കാള്‍ സിലബസിലില്ലാത്ത വിഷയങ്ങള്‍ പഠിക്കുന്നതിലായിരുന്നു ഏറെ താത്പര്യം

പ്രകൃതിയാണ് ഏറ്റവും വലിയ ഗ്രന്ഥം എന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം.
സമയം കിട്ടിയാല്‍ ഇലക്ട്രിക് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യാനായിരുന്നു ഇഷ്ടം.ഒഴിവു സമയത്തു അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി .ഒരിക്കൽ അച്ചൻ്റെ കൈയിലിരിക്കുന്ന വടക്കുനോക്കിയന്ത്രം കണ്ടപ്പോൾ എപ്പോഴും വടക്കോട്ടു മാത്രം നോക്കി നിൽക്കുന്ന സൂചി അദ്ദേഹത്തിൻ്റെ ശ്രദ്ധയൽപ്പെട്ടു. എന്തുകൊണ്ടാണ് അത് അങ്ങനെയെന്ന് ഒരു പാട് ചിന്തിച്ചു.

ഐൻസ്റ്റിൻ്റെ ആദ്യത്തെ ശാസ്ത്ര നിരീക്ഷണം അതായിരുന്നു. അഞ്ചു ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. സുപ്രസിദ്ധമായ ‘ആപേക്ഷിക സിദ്ധാന്ത’ മായിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു.

ലോകം തന്നെ മാറ്റി മറിച്ച മറ്റൊരു നിർവചനമായിരുന്നു E=mc2
ഈ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് ആറ്റംബോംബുണ്ടാക്കിയത് .
അങ്ങനെ ഇരുപത്തി ആറാം വയസ്സിൽ ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായി മാറി അദ്ദേഹം . ആപേക്ഷിക സിദ്ധാന്തം ആധുനിക ഭൗതിക ശാസ്ത്രത്തിലെ രണ്ടു അടിസ്ഥാന ശിലകളിൽ ഒന്നായി കണക്കാക്കപ്പെട്ടു. 1921ൽ ഇദ്ദേഹം നോബൽ പുരസ്കാരത്തിനർഹമായി .

ഏപ്രിൽ 18 ന് പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അദ്ദേഹം അന്തരിച്ചു. മഹാപ്രതിഭയടെ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ…

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments