Tuesday, January 7, 2025
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: എം. കൃഷ്ണൻകുട്ടി മേനോൻ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: എം. കൃഷ്ണൻകുട്ടി മേനോൻ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും, പത്രപ്രവർത്തകനുമായ എം.കൃഷ്ണൻകുട്ടി മേനോന്റെ ഓർമ്മകളിലുടെ..

”വിലാസിനി ” എന്ന സ്ത്രീ നാമത്തിൽ ഒളിച്ചിരുന്ന് മലയാളത്തെ മോഹിപ്പിച്ച എം.കെ മേനോന്റെ രചനകൾ എന്നും വേറിട്ടതായിരുന്നു. വായനയെ അതിന്റെ ഔന്നിത്യത്തിലെത്തിക്കാൻ ആ രചനകൾക്ക് കഴിഞ്ഞു. എത്രയോ ലക്ഷം വായനക്കാരുടെ ഹൃദയം തൊട്ട എഴുത്തുകാരൻ.

ജൂൺ 23 ന് വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി.രണ്ടു വർഷം കേരളത്തിൽ അദ്ധ്യാപകനായും, നാലു വർഷം ബോംബെയിൽ ഗുമസ്തനായും ജോലി നോക്കി.

മലയാള നോവൽ രംഗത്തെ അപൂർവ്വ സൃഷ്ടികളാണ് അദേഹത്തിന്റെ രചനകളെല്ലാം തന്നെ .സിംങ്കപ്പൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് താൻ കണ്ടും, അനുഭവിച്ചും അറിഞ്ഞ ജീവിത സത്യങ്ങൾ വാക്കുകളിലൂടെ വായനക്കാരിൽ എത്തിക്കുന്നു.

മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനോ സംഘർഷങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയിൽ കഥ
പറയുന്ന വിലാസിനിയുടെ മനോഹരമായ ഒരു നോവലാണ് ” ഊഞ്ഞാൽ “. എഴുത്തിൽ വ്യത്യസ്തത കാത്തു സൂക്ഷിച്ച അദ്ദേഹം ഈ കൃതിയിലൂടെ വായനക്കാരനെ ഊഞ്ഞാലിലേറ്റി വായനയുടെ അവിസ്മരണീ
യമായ ലോകത്തേക്ക് കൊണ്ടു പോകുന്നു.

നാലു തലമുറകളുടെ കഥ പറയുന്ന മറ്റൊരു പ്രധാന നോവലാണ് “അവകാശികൾ”. മലയാളത്തിലെ എന്നല്ല മറ്റു ഭാരതീയ ഭാഷകളിലും ഇത്ര ദൈർഘ്യമുള്ള നോവൽ അപൂർവ്വമാണ്. 4000 പേജുകളിലായ് പരന്നു കിടക്കുന്ന ഈ നോവൽ വായനക്കാർക്ക് മടുപ്പ് ഉണ്ടാക്കുന്നില്ല, എന്നതാണ് ഈ നോവലിന്റെ ആകർഷണീയത.

അവകാശികളിലുടനീളം കാടിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ചു
ള്ള പരാമർശങ്ങൾ നിഗൂഢമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. അസാധാരണമായ വർണ്ണനകൾ കൊണ്ട് പ്രകൃതിയുടെ ആത്മാവിനെ തന്റെ അക്ഷരങ്ങളിലൂടെ ആവാഹിക്കുന്നു വിലാസിനി.

“രാജി സംസാരിക്കണ കേൾക്കുമ്പോൾ എന്താ തോന്നണതെന്നോ?…..

ഏതോ സിനിമയല് ഡയലോഗ് പറയ്യാണ് ന്ന്

ജീവിതം ഒരു സിനിമയല്ലേ….?

ആയിരിക്കാം പക്ഷെ അത് ഒരു തമിഴ് സിനിമയല്ല തീർച്ച”..!

അവകാശികളിലെ രാജിയും കൃഷ്ണനുണ്ണിയും തമ്മിലുള്ള ഈ സംഭാഷണം മാത്രം മതി ആശയങ്ങളിലും ഭാവുകത്വത്തിലും വിലാസിനി എത്ര ആഴത്തിലാണ് വായനക്കാരെ കൊണ്ടു ചെന്നെത്തിക്കുന്നതെന്ന് മനസിലാക്കാൻ.

ഒരു കുടുംബത്തിന്റെ വർഷങ്ങൾ നീളുന്ന ചരിത്രമുണ്ട് ഈ വലിയ നോവലിൽ . മലയൻ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു മലയാളി കുടുംബത്തിന്റെ സ്വത്ത് അവകാശത്തെ കേന്ദ്രീകരിച്ച് അരങ്ങേറുന്ന കിടമത്സരങ്ങളും എല്ലാം ഇതിൽ നിറഞ്ഞു നിൽക്കുന്നു. നാലു വാല്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അവകാശികൾ മറ്റാരു മഹാഭാരത മായ് വായനക്കാർക്ക് വെല്ലുവിളിയാകുന്നു.

ആകാരത്തിന്റെ ബാഹുല്യം കൊണ്ടു മാത്രമല്ല ഒരു നോവൽ വായനക്കാരൻ സ്വീകരിക്കുന്നത് മറിച്ച് കഥയുടെ മികവും കഥാപാത്രങ്ങളുടെ എണ്ണവും, വർണ്ണനാത്
മകമായ വിവരണവും ഒക്കെയാണ് എന്ന് നമുക്ക് മുന്നിൽ തന്റെ രചനയലൂടെ തുറന്നു കാട്ടുന്നു അദ്ദേഹം.

നോവലുകൾക്കു പുറമെ യാത്രാവിവരണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നിറമുള്ള നിഴലുകൾ, ഇണങ്ങാത്ത കണ്ണികൾ, ചുണ്ടെലി ,യാത്രാമുഖം എന്നിവയാണ് മറ്റ് കൃതികൾ .വയലാർ അവാർഡും, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും ഓടക്കുഴൽ പുരസ്കാരവും അദ് ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ ഹൃദയം തൊട്ട എഴുത്തുകാരൻ ഒരിക്കലും മറവിയിലേക്ക്
പോകുന്നില്ല. അതുകൊണ്ടു തന്നെ മരിക്കുന്നുമില്ല….
” ശ്വാസം വെടിയുന്ന നിമിഷത്തിലല്ല, ഒരാളും ഓർമ്മിക്കാത്ത വിസ്മൃതിയിലാണ് മരണം യാഥാർത്ഥ്യമാകുന്നതെന്ന ” വാക്കുകൾ ഇവിടെ ഓർത്തു പോകുന്നു…
ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം..🙏

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments