Monday, December 23, 2024
Homeകേരളംശിശുദിനാഘോഷം: നവംബർ 14 ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും

ശിശുദിനാഘോഷം: നവംബർ 14 ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2024 ) വിപുലമായി സംഘടിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനിഫിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ(പമ്പ ) കൂടിയ സംഘടക സമിതി യോഗം തീരുമാനിച്ചു.

ജില്ലാതല മൽസരങ്ങൾ

ഒക്ടോബർ 26, 27 തീയതികളിൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ , കോഴഞ്ചേരി സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സംഘടിപ്പിക്കും .26 ന് ചിത്രരചനാ മത്സരങ്ങൾ കോഴഞ്ചേരി ഗവ. ഹൈസ്കൂളിലും , കലാ മത്സരങ്ങൾ സെന്റ് തോമസ് ഹയർ സെക്കണ്ടൻ്റിയിലും നടക്കും.27ന് സാഹിത്യ മത്സരങ്ങളും നടക്കും.

സർക്കാർ / എയ്ഡ് / അൺ എയ്ഡ് സ്കൂളിലെ എൽ.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ്എന്നീവിഭാഗങ്ങളിലെ കുട്ടികൾക്ക് മൽസരങ്ങളിൽ പങ്കെടുക്കാം.സ്കൂൾതല മൽസര വിജയികളുടെ ലിസ്റ്റ് ഒക്ടോബർ 19ന് മുൻപായി എത്തിക്കണം .cdcpta2024@gmail.com

ഓരോ വിദ്യാലയത്തിൽ നിന്നും മൽസരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടുന്ന കുട്ടികളാണ് ജില്ലാതല മൽസരത്തിൽ പങ്കെടുക്കേണ്ടത് .

നവംബർ 14ന്പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിയിൽ പത്തനംതിട്ട നഗര പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത് . രാവിലെ എട്ട് മണിയ്ക്ക് കളക്ട്രേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലി പത്തനംതിട്ട ഠൗൺ ചുറ്റി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ സമാപിക്കും . തുടർന്ന് പൊതു സമ്മേളനം നടക്കും .

ജില്ല വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ , ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ , ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡൻ്റ് അജിത് കുമാർ ആർ , ശിശുക്ഷേമ സമിതി ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി ചാക്കോ , ജില്ല ട്രഷറാർ ദീപു ഏ. ജി , കെ ജയകൃഷ്ണൻ , വനിത ശിശുക്ഷേമ ഓഫീസർ യു അബ്ദുൾ ബാരി , മൈത്രി പി.കെ. , കുഞ്ഞനാമ്മ കുഞ്ഞ് , കലാനിലയം രാമചന്ദ്രൻനായർ , സി. ആർ കൃഷ്ണകുറുപ്പ് , രാജൻ പടിയറ എ.ഇ.ഓമാർ , വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .

ശിശുദിനാഘോഷത്തി ൻ്റെ വിജയത്തിനായുള്ള സംഘടകസമിതിയും രൂപീകരിച്ചു.

ജില്ല കളക്ടർ എസ് .പ്രേം കൃഷ്ണൻ ഐ.എ എസ് ( ചെയർമാൻ) , മാലേത്ത് സരളാ ദേവി , അജിത് കുമാർ ആർ . , പ്രൊഫ. ടി. കെ. ജി നായർ , യു. അബ്ദുൾ ബാരി ( വൈസ് ചെയർമാൻമാർ ) , ജി. പൊന്നമ്മ ( ജനറൽ കൺവീനർ ) , സലിം പി ചാക്കോ , അനിലാ ബി.ആർ , മൈത്രി പി.കെ.
കൺവീനേഴ്സ് ) , എന്നിവർ ഭാരവാഹികളായും കലാനിലയം രാമചന്ദ്രൻ നായർ ( പ്രോഗ്രാം ചെയർമാൻ ) , സി. ആർ. കൃഷ്ണകുമാർ ( പ്രോഗ്രാം കൺവീനർ ) , അജിത് കുമാർ ആർ . ( ചെയർമാൻ ഫിനാൻസ് ) , ജി. പൊന്നമ്മ ( കൺവീനർ ഫിനാൻസ് ) , രാജൻ പടിയറ ( ചെയർമാൻ ട്രോഫി കമ്മറ്റി ) , രാജേഷ് കുമാർ റ്റി ( ട്രോഫി കൺവീനർ ) , പത്തനംതിട്ട ഡി. വൈ എസ് പി ( ചെയർമാൻ റാലി ) , അനില ബി.ആർ , ജില്ല വിദ്യാഭ്യാസ ഓഫീസർ (കൺവീനർ റാലി ) , ശാന്തി മോഹൻ ( ചെയർ പേഴ്സൺ ഫുഡ് ) , ദീപു ഏ.ജി ( കൺവീനർ ഫുഡ് ) എന്നിവർ സബ്ബ് കമ്മറ്റി ഭാരവാഹി കളായുള്ള 101 ഏക്സിക്യൂട്ടിവിനെ യോഗം തെരഞ്ഞെടുത്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments