തിരുവനന്തപുരം: സംസ്ഥാനത്തു രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് ഇന്നലെ സ്വർണവില മാറാതിരുന്നത് ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്.
ഭൗന്മാരാഷ്ട്രീയ പ്രശ്നങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.