എറണാകുളം: അഞ്ചര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ ബപ്പറാജ് ഇസ്ലാം, മൈമോൻ മണ്ഡൽ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.
ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് ഇരുവരിൽ നിന്നും പിടികൂടിയത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരേയും പിടികൂടിയത്.
ബപ്പറാജ് ഇസ്ലാമിനെ തൃക്കളത്തൂർ പള്ളിത്താഴത്ത് വെച്ചാണ് പിടികൂടിയത്. ഈ ഭാഗത്ത് വിൽപ്പനയ്ക്കായിമൂന്ന് കിലോ കഞ്ചാവുമായി എത്തിയപ്പോഴാണ് പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം ഇയളെ പിടികൂടിയത്.
മൈമോൻ മണ്ഡലിനെ പിടിച്ചത് മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്തു വെച്ചായിരുന്നു ഇയാളും വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. മൈമോൻ മണ്ഡലിന്റെ കൈവശം രണ്ടര കിലോ കഞ്ചാവായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.