മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന തടവുപുള്ളിക്ക് മറ്റൊരു കഞ്ചാവ് കേസില്‍ മഞ്ചേരി എൻ.ഡി.പി.എസ് കോടതി എട്ട് വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കാസർകോട് കുന്നക്കാട് പാമ്ബനാല്‍ വീട്ടില്‍ ബാബു സെബാസ്റ്റ്യനെ(54) ആണ് ജഡ്ജ് എം.പി.ജയരാജ് ശിക്ഷിച്ചത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂണ്‍ 10ന് മുട്ടിപ്പാലം അയനിക്കുണ്ട് ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്നും 18.530 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി.ഷൈജു അന്വേഷണം നടത്തിയ കേസില്‍ സി.ഐ സി.അലവിയാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മയക്കുമരുന്നു കേസിലാണ് ഇയാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.