ചാലക്കുടി മേലൂർ വില്ലേജ് ഓഫീസർ പോട്ട സ്വദേശി കുറിച്ചിയത് വീട്ടിൽ സൂരജ് മേനോൻ (51) ആണ് മരിച്ചത്. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് ഇദ്ദേഹം മരിച്ചത് .ഇന്ന് വൈകിട്ട് 4.45ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം പാളത്തിലാണ് സൂരജിൻ്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ചാലക്കുടി പോലീസ് എത്തി മേൽ നടപടികൾ സ്വികരിച്ചു. മൃതദേഹം ചാലക്കുടി ഗവൺമെൻ്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.